ADVERTISEMENT

ദോഹ ∙ഇന്ത്യയുടെ അമൂല്യ രത്‌ന, ആഭരണ പ്രദർശനത്തിന് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിൽ (മിയ) തുടക്കമായി. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് 100ലേറെ അമൂല്യ രത്‌നങ്ങളും ആഭരണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നത്. മിയ, ഖത്തർ ദേശീയ മ്യൂസിയം, ഖത്തർ മ്യൂസിയത്തിന്റെ ഓറിയന്റലിസ്റ്റ് ശേഖരം എന്നിവിടങ്ങളിലെ ഇന്ത്യൻ ആഭരണങ്ങളും രത്‌നങ്ങളുമാണ് പ്രദർശനത്തിലുള്ളത്. 4 വിഭാഗങ്ങളിലായാണ് പ്രദർശനം.

രത്‌നങ്ങളുടെ വിഭാഗത്തിൽ ഇന്ത്യൻ രത്‌നങ്ങളുടെ സാംസ്‌കാരിക, സാമ്പത്തിക പ്രാധാന്യം അറിയാം. കോർട്ട്-സെറിമണി വിഭാഗത്തിൽ ഇന്ത്യൻ രാജസദസ്സുകളിൽ രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കുണ്ടായിരുന്ന പ്രാധാന്യമാണ് പ്രതിഫലിപ്പിക്കുക. രാജസദസ്സിന് അപ്പുറം എന്ന വിഭാഗത്തിൽ കരനിർമിത ആഭരണങ്ങളുടെ വ്യക്തിഗത, സ്വകാര്യ, ആത്മീയ ഉപയോഗങ്ങളെക്കുറിച്ച് സൂചിപ്പിക്കും. ഖത്തർ ബന്ധം-സ്വർണത്തിനായുള്ള പവിഴം എന്ന വിഭാഗത്തിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്‌കാരിക, വാണിജ്യ ബന്ധം പ്രതിഫലിപ്പിക്കുന്നു.

 18-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വജ്രാഭരണങ്ങളും മിയയുടെ ശേഖരത്തിലെ സ്വർണ ഫാൽക്കണുമെല്ലാം പ്രദർശനത്തിലുണ്ട്. മുഗൾ രാജവംശം ഉപയോഗിച്ചിരുന്ന ആഭരണങ്ങളുടെ പ്രദർശനത്തിലൂടെ മുഗൾവംശത്തിന്റെ സമ്പന്നതയും അറിയാം. വാരാണസിയിൽ നിന്നുള്ള അപൂർവ ഡിസൈനിലുള്ള നെക്‌ലേസും പ്രദർശനത്തിന്റെ ആകർഷണങ്ങളിലൊന്നാണ്. അടുത്ത ജനുവരി 18 വരെയാണ് പ്രദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com