കമ്യൂണിറ്റി വെൽഫെയർ കോൺസുലറായി ഹംന മറിയം ചുമതലയേറ്റു
Mail This Article
×
ജിദ്ദ ∙ സൗദി ഇന്ത്യൻ കോൺസുലേറ്റിൽ പുതിയ കമ്യൂണിറ്റി വെൽഫെയർ കോൺസുലറായി മലയാളിയായ ഹംന മറിയം ചുമതലയേറ്റു. നിലവിലെ കോൺസുൽ മോയിൻ അക്തർ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്കു തിരിച്ചു പോകുന്ന ഒഴിവിലാണ് നിയമനം.
2017 ഐഎസ്എഫ് ബാച്ചുകാരിയായ ഇവർ ഫറൂഖ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ ആയിരിക്കെയാണ് ഇന്ത്യൻ വിദേശ കാര്യ സർവീസിൽ പ്രവേശിക്കുന്നത്. ആദ്യമായാണ് ഒരു വനിതാ ഐഎഫ്എസ് ഓഫിസർ സൗദി ഇന്ത്യൻ കോൺസുലേറ്റിൽ ചുമതലയേൽക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധൻ ഡോ. ടിപി അഷ്റഫിന്റെയും ഫിസിയോളജിസ്റ്റ് ഡോ. പിവി ജൗഹറയുടെയും മകളാണ്. തെലുങ്കാന കേഡറിലെ ഐഎഎസ് കാരൻ അബ്ദുൽ മുസമ്മിൽ ഖാനാണ് ഭർത്താവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.