ADVERTISEMENT

കുവൈത്ത് സിറ്റി∙തിരുപ്പിറവിയിലേക്ക് ഏതാനും ദിനം മാത്രം ശേഷിക്കേ, വിപണി സജീവമായി. തീൻമേശയ്ക്കു വൈവിധ്യം പകരാൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ടർക്കിക്കോഴിയും താറാവും പിന്നെ ഇന്ത്യൻ ബീഫും. വൈവിധ്യമാർന്ന കേക്കുകൾ, കണ്ണഞ്ചിപ്പിക്കുന്ന ക്രിസ്മസ് ട്രീകൾ, രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ നക്ഷത്രങ്ങൾ– കുവൈത്തിലെ കടകൾ സജീവമായിക്കഴിഞ്ഞു.

പ്രതിവാര അവധിദിനമായ ഇന്ന് കടകളിൽ തിരക്കേറും. ക്രിസ്മസ് ദിനത്തിന് മുൻപായി ലഭിക്കുന്ന അവധിദിനമെന്ന നിലയിൽ ഇന്നത്തെ ദിവസം ആളുകൾ ക്രിസ്മസ് ഷോപ്പിങ്ങിനിറങ്ങും.

കേക്കുകളുടെ വൈവിധ്യമാണ് ക്രിസ്മസ് വിപണിയിൽ ശ്രദ്ധേയം. പ്ലം കേക്കുകളാണ് കൂടുതലായി വിറ്റുപോകുന്നത്. സ്വന്തം ബ്രാൻഡിൽ കേക്കുകളുടെ നിർമാണമുള്ള ഹൈപ്പർ മാർക്കറ്റ് വരെയുണ്ട്. 

ക്രിസ്മസിന്റെ വരവറിയിച്ച് കാരൾ സംഘങ്ങളുടെ ഗൃഹസന്ദർശന സജീവമാണ്. മലയാളികളുടെ  വിവിധ ഇടവകകളിലെ വ്യത്യസ്ത കൂട്ടങ്ങൾ അവരുടെ പരിധിയിൽ‌പ്പെട്ട വീടുകൾ സന്ദർശിച്ച് ആടിയും പാടിയും ക്രിസ്മസിന്റെ വരവറിയിക്കുന്നുണ്ട്. അബ്ബാസിയയിലാണ് അവ കൂടുതൽ പ്രകടം. എന്നാൽ മേഖലയിലെ വ്യാപകമായ പരിശോധനയുടെ പശ്ചാത്തലത്തിലാകാം കാരൾ സംഘങ്ങൾക്ക് പൊലിമ പോരെന്ന സങ്കടം പങ്കുവക്കുന്നവരുമുണ്ട്. കെട്ടിടങ്ങളിൽ ക്രിസ്മസ് നക്ഷത്രമുയർന്നിട്ടുണ്ടെങ്കിലും വർണബൾബുകൾകൊണ്ടുള്ള ചമയങ്ങൾ അത്ര സജീവമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com