ഇത് മണാലി അല്ല, സൗദി! ശക്തമായ മഞ്ഞു വീഴ്ച; തണുപ്പ് കൂടി–ചിത്രങ്ങൾ
Mail This Article
തബൂക്ക് ∙ സൗദിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായി. പാതയോരങ്ങളും കുന്നുകളും വെള്ളപുതച്ചത് കാഴ്ചക്ക് കൗതുകമായി.
താപനിലയിൽ പൂജ്യത്തിന് താഴേക്ക് വന്നതോടെ കടുത്ത തണുപ്പും അനുഭവപ്പെട്ടു. സൗദിയിലെ വടക്ക് കിഴക്കൻ ഭാഗങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. ഉയർന്ന പ്രദേശങ്ങളിൽ താപനില -4 ഡിഗ്രി വരെ എത്തി.
വെള്ളിയാഴ്‌ച മുതൽ തുടങ്ങിയ മഞ്ഞു വീഴ്ച ആസ്വദിക്കാനും പകർത്താനും സ്വദേശികളും വിദേശികളും പുറത്തിറങ്ങി. ദൂര പ്രദേശങ്ങളിൽ നിന്ന് വരെ കാഴ്ച കാണാൻ ആളുകളെത്തി.
സൗദിയുടെ സ്വപ്ന പദ്ധതിയായ തബൂക് പ്രവിശ്യയിലെ നിയോം ഭാഗത്തും കടുത്ത മഞ്ഞു വർഷമുണ്ടായി. അധികൃതർ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
സൗദിയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭപ്പെടുന്നത് തുറൈഫിലാണ്. സാധാരണഗതിയിൽ നല്ല കാലാവസ്ഥയുണ്ടാകുന്ന ജിദ്ദയിലും ഈ വർഷം തണുപ്പു കൂടുതലാണ്..