ADVERTISEMENT

ദുബായ് ∙ ദുബായ് എമിഗ്രേഷന്റെ മാധ്യമ പുരസ്കാരത്തിന്  മലപ്പുറം എടരിക്കോട് സ്വദേശി അസീസ് മണമ്മൽ അർഹനായി. 12 വർഷമായി എമിഗ്രേഷൻ ജീവനക്കാരനായ അസീസ്, വാർത്തകളും വിവരങ്ങളും പൊതുജനങ്ങളിൽ എത്തിക്കാൻ നടത്തുന്ന സേവനം കണക്കിലെടുത്താണ് പുരസ്കാരം.

എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പുരസ്കാരം സമ്മാനിച്ചു. ഏറ്റവും മികച്ച എമിഗ്രേഷൻ ജീവനക്കാരനുള്ള പുരസ്‌കാരം 2 തവണ ലഭിച്ചിട്ടുണ്ട്. കലാ, സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.  കേരള ഫോക്‌ലോർ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com