ADVERTISEMENT

കുവൈത്ത് സിറ്റി ∙ സാമൂഹിക കാര്യമന്ത്രി ഡോ.ഗദീർ അൽ അസീരി രാജിവച്ചു. ഡിസംബർ 17ന് മന്ത്രിയായി ചുമതലയേറ്റ അവർക്കെതിരെ ഫെബ്രുവരി 4ന് പാർലമെൻ‌‌റിൽ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെയാണ് രാജി. ബഹ്‌റൈനിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അവരുടേതായി നേരത്തേ വന്ന പരാമർശം കുവൈത്തിൽ വിഭാഗീയത വളർത്തുന്നതാണെന്ന ആക്ഷേപം ചിലർ നേരത്തെ ഉന്നയിച്ചിരുന്നു. അക്കാരണത്താൽ അവരെ മന്ത്രിയാക്കരുതെന്ന വാദവും ഉയർന്നു.

എന്നാൽ തന്റെ പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നായിരുന്നു അസീരിയുടെ പ്രതികരണം. മന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടനെ അവർക്കെതിരെ പാർലമെൻ‌റിൽ കുറ്റവിചാരണയും നടന്നു. കുറ്റവിചാരണക്കൊടുവിൽ 10 എം‌പിമാർ സമർപ്പിച്ച അവിശ്വാസപ്രമേയമാണ് ഫെബ്രുവരി 4ന് പരിഗണനയ്ക്കു വച്ചത്. മന്ത്രി അസീരിയുടെ രാജി സ്വീകരിച്ചതായും അവർ വഹിച്ച വകുപ്പിൻ‌റെ അധിക ചുമതല മുനിസിപ്പൽ മന്ത്രി വലീദ് അൽ ജസീമിന് നൽകിയതായും സർക്കാർ വക്താവ് താരീഖ് അൽ മിസ്‌രിം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com