ADVERTISEMENT

അബുദാബി∙ ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം 10 വർഷത്തിനകം യാഥാർഥ്യമാകുമെന്ന് അബുദാബിയിൽ നടന്നുവരുന്ന വേൾഡ് അർബൻ ഫോറം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനും തീരപ്രദേശങ്ങളിലെ ജനബാഹുല്യം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

സന്നദ്ധ സംഘടനയായ ഓഷ്യാനിക്സ് ആണ് ഇതുസംബന്ധിച്ച ആശയത്തിന് രൂപരേഖയൊരുക്കിയത്. കരയിൽനിന്നും ഒരു കിലോമീറ്റർ അകലെ ആഴമില്ലാത്ത സ്ഥലത്തായിരിക്കും ഒഴുകുന്ന നഗരം സജ്ജമാക്കുക. കെട്ടിടങ്ങൾ നിർമിക്കാനും ഭക്ഷണം ഉൽപാദിപ്പിക്കാനും മാലിന്യനിർമാർജനത്തിനും ഊർജോൽപാദനത്തിനുമെല്ലാം സാധിക്കുംവിധമാണ് ഒഴുകുന്ന നഗരത്തിന്റെ രൂപകൽപന.

സൗരോർജം, കാറ്റ്, തിരമാല എന്നിവയിൽനിന്നായിരിക്കും വൈദ്യുതി. മഴവെള്ളം സംഭരിച്ച് ശുദ്ധജലം ഉറപ്പുവരുത്തുമെന്ന് ഓഷ്യാനിക്സ് ചീഫ് ഓപറേറ്റിങ് ഓഫിസർ മാർക് കളിൻസ് ഷെൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com