ADVERTISEMENT

ദുബായ് ∙ ദുബായിലെ നാലു പൊലീസ് സ്റ്റേഷനുകളിൽ നേരിട്ടുള്ള സേവനം ആവശ്യക്കാർക്ക് ഇൗ മാസം 20 മുതൽ ലഭ്യമാകില്ല. പൊലീസ് സ്റ്റേഷനുകളിൽ ആളുകൾ എത്തുന്നതിന്റെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണിതെന്ന് ദുബായ് പൊലീസ് പറഞ്ഞു. 

ബർ ദുബായ്, അൽ റാഫ, നായിഫ് റാഷിദിയ പൊലീസ് സ്റ്റേഷനുകളിലാണു വ്യക്തികൾക്കു നേരിട്ടുള്ള സേവനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. എന്നാൽ പൊലീസ് ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട് പൊലീസ് സ്റ്റേഷനുകൾ എന്നിവയിലൂടെ എല്ലാ സേവനങ്ങളും ലഭ്യമാകും. 

അതേസമയം, ഖിസൈസ്, പോർട്സ്, ബർഷ, ജബൽ അലി പൊലീസ് സ്റ്റേഷനുകളിൽ വ്യക്തിഗത സേവനം എക്സ്പോ 2020 ന്റെ സമാപനം വരെ ലഭ്യമാകും. കോവിഡ്–19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളെ പൊലീസ് സ്റ്റേഷനുകളിൽ നേരിട്ട് സ്വീകരിക്കുന്നത് 80% കുറയ്ക്കണമെന്ന യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഇൗ നടപടിയെന്ന് ദുബായ് പൊലീസ് അസി.കമാൻഡർ ഇൻ ചീഫ് ഡോ.മേജർ ജനറൽ അബ്ദുൽ ഖുദ്ദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദ് ലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com