വാടകയില്‍ നിന്ന് ഒഴിവാക്കി
Mail This Article
ദോഹ∙ ചെറുകിട, ഇടത്തരം വ്യവസായിക സ്ഥാപനങ്ങള്‍ ധാരാളമുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിസൈദ് വ്യവസായിക മേഖല എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളെ ആറ് മാസത്തേക്ക് വാടകയില്‍ നിന്ന് ഒഴിവാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. മാര്‍ച്ച് 15 മുതല്‍ ആറ് മാസത്തേക്കാണ് വാടകയില്‍ നിന്ന് ഒഴിവാക്കിയത്. ഒട്ടേറെ പ്രവാസിമലയാളികള്‍ക്ക് ഈ മേഖലകളില്‍ സംഭരണശാലകളും ഫാക്ടറികളുമുള്ളതിനാല്‍ പുതിയ പ്രഖ്യാപനം ഏറെ ആശ്വാസകരമാണ്.
അതേസമയം കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ 1 മുതല്‍ 32 സ്ട്രീറ്റ് വരെ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിലുള്ളവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ഭക്ഷണസാധനങ്ങളുടേയും ലഭ്യത ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സംബന്ധിച്ച് സ്വകാര്യ ഭക്ഷ്യ കമ്പനികളുമായി ഖത്തര്‍ ചേംബര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.