ADVERTISEMENT

ദോഹ∙ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി)കീഴിലെ കോവിഡ്-19 ചികിത്സാ കേന്ദ്രമായ ഹസം മിബൈറീക് ജനറല്‍ ആശുപത്രിയിലെ കിടക്കകളുടെ ശേഷി 267 ആക്കി ഉയര്‍ത്തി.

ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള വൈദ്യ പരിചരണമാണ് ഇവിടെ ലഭിക്കുന്നത്. 2018 ല്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ 118 കിടക്കകള്‍ ഉണ്ടായിരുന്നതാണ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് 267 ആക്കി ഉയര്‍ത്തിയത്. കോവിഡ്-19 രോഗികള്‍ക്ക് പരിചരണം നല്‍കാന്‍ പ്രത്യേക പരിശീലനവും നേടിയ മെഡിക്കല്‍ ജീവനക്കാരുടെ സേവനമാണ് ലഭിക്കുന്നത്.

 

ആവശ്യമെങ്കില്‍ കിടക്കകളുടെ ശേഷി 560 ആക്കി ഉയര്‍ത്താന്‍ കഴിയുമെന്ന് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ഇഷാഖ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് 31 കിടക്കകളുള്ള എമര്‍ജന്‍സി വകുപ്പ് പ്രത്യേക ടെന്റിലേക്ക് മാറ്റി 65 കിടക്കകളാക്കി വര്‍ധിപ്പിച്ചത്. ശേഷി വര്‍ധിപ്പിക്കേണ്ടി വന്നാല്‍ 274 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി നിര്‍മിക്കും. തീവ്ര പരിചരണ വിഭാഗത്തിലെ കിടക്കകളുടെ ശേഷി 16 ല്‍ നിന്ന് 50 ആക്കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ 221 കിടക്കകളാക്കി ഉയര്‍ത്താനും കഴിയും. 

    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com