ADVERTISEMENT

ദോഹ∙ ഡ്രെയിനേജുകളിലെ ദുര്‍ഗന്ധം തിരിച്ചറിയാനും നിരീക്ഷിക്കാനും വേഗത്തില്‍ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 'മലിനജല സുഗന്ധ മാനേജ്‌മെന്റ് പ്രോഗ്രാ'മിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.

 

പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഗാല്‍) മലിനജല സുഗന്ധ മാനേജ്‌മെന്റ് പ്രോഗ്രാമിലൂടെ ഉപഭോക്തൃ സേവനം ശക്തിപ്പെടുത്താനും സേവനഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും. ഡ്രെയിനേജുകളില്‍ നിന്നുള്ള ദുര്‍ഗന്ധം സംബന്ധിച്ച് പ്രധാന ഹോട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ നി്ന്നുള്ള ഉപഭോക്താക്കളുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. 

 

2018 ലാണ് സുഗന്ധ മാനേജ്‌മെന്റ് പ്രോഗ്രാം തുടങ്ങിയത്. മൂന്ന് ഘട്ടമായി 5 മുതല്‍ 7 വരെയുള്ള വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതില്‍ ആദ്യ ഘട്ടമാണ് പൂര്‍ത്തിയായത്. ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ഏയ്ന്‍ ഖാലിദ്, ഹസം അല്‍ മര്‍ഖിയ, ദഹല്‍ അല്‍ ഹമാം തുടങ്ങിയ ദോഹയിലെ പ്രധാന പ്രദേശങ്ങളില്‍ നിന്നുള്ള പരാതികളുടെ എണ്ണത്തില്‍ 34 ശതമാനം കുറവ് വരുത്താന്‍ കഴിഞ്ഞതായി ഡ്രെയിനേജ് പ്രവര്‍ത്തന-മെയിന്റനന്‍സ് വകുപ്പ് അസി.മാനേജര്‍ നാസര്‍ അല്‍ യാമി പറഞ്ഞു. 

 

   അഷ്ഗാലിന്റെ ഡ്രെയിനേജ് ശൃംഖലാ മാനേജ്‌മെന്റ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പ്രോഗ്രാം സഹായകമാകും. 2022 ഫിഫ ലോകകപ്പ് തയ്യാറെടുപ്പുകളെ പിന്തുണക്കാനും ഒഡോര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് കഴിയും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com