ADVERTISEMENT

കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം. ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്. ഈ നാളുകൾ വിജ്ഞാനപ്രദമാക്കാനും സമ്മാനങ്ങൾ നേടാനും മലയാള മനോരമയും ഉമ്മുൽഖുവൈൻ ഫ്രീസോണും ചേർന്നൊരുക്കുന്ന ബിസിനസ് ക്വിസ് മൽസരം ആരംഭിച്ചു. പത്തുദിവസം നീളുന്ന ക്വിസിന്റെ ശരി ഉത്തരങ്ങൾ എല്ലാം ഒന്നിച്ച് എഴുതി അവസാന ദിവസം 0588841105എന്ന വാട്സാപ്പിലേക്ക് അയയ്ക്കുക. വിജയിക്ക് ഒരു പവൻ സമ്മാനം.

ദുബായ്∙ മാന്ദ്യ കാലത്ത് ഭാര്യ ചോദിച്ച ചോദ്യത്തിൽനിന്ന് പിറന്നത് പുതിയൊരു ബിസിനസ്സ് മേഖല. ഫ്രഷ് ടു ഹോം സിഒഒ ചേർത്തല പള്ളിപ്പുറം സ്വദേശി മാത്യു ജോസഫ് പ്രതിസന്ധിയെ അതിജീവിച്ചതിന്റെ ചുരുക്കെഴുത്താണിത്. മാത്യു ജോസഫ് എക്സ്പോർടിങ് കമ്പനികൾക്ക് മൽസ്യം എത്തിക്കുന്ന കമ്പനി തുടങ്ങിയത് 2000-ൽ. കൊച്ചിയിൽ നിന്ന് ദുബായിലേക്കു വരെ പച്ചമീൻ എത്തിച്ചു. സൗദി, സിംഗപ്പൂർ, തായ്പേയ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി തുടങ്ങി.

എന്നാൽ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് മത്സ്യവില കുറയുകയും ലോകമെങ്ങും ബിസിനസ് പ്രതിസന്ധിയിലാകുകുയും ചെയ്തു. സാധാരണയായി വിദേശ രാജ്യങ്ങളിൽ മത്സ്യവില കുറഞ്ഞാൽ കടപ്പുറത്ത് അറിയാം. എന്നാൽ അസാധാരണമായി, ഇന്ത്യയിൽ  വില കൂടുകയാണ് ചെയ്തത്.  മാത്യുവിന്റെ നിലനിൽപു തന്നെ  പരുങ്ങലിലായി. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ഇന്ത്യൻ മാർക്കറ്റിൽ മത്സ്യം നൽകിക്കൂടാ എന്നു ഭാര്യ ചോദിച്ചത്. ഇന്ത്യ പഴയ രാജ്യമല്ലെന്നും സാമ്പത്തിക ഭദ്രത ഉറപ്പുള്ളതാണെന്നു തിരിച്ചറിഞ്ഞതും അപ്പോൾതന്നെ. വലിയ നഗരങ്ങളിൽ കടകൾ തുടങ്ങി അതു നോക്കി നടത്തുന്നതിനു പകരം ഓൺലൈനിൽ മത്സ്യം വിൽപന നടത്താം എന്ന ആശയം ജനിച്ചു. 2012ൽ www.sea to home പിറന്നു.

ലോകത്തെ തന്നെ ആദ്യത്തെ ഫ്രഷ് ഫിഷ് ഓൺലൈൻ മാർക്കറ്റ്. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റും. പിന്നീട് പ്രശസ്തമായ ഫോബ്സ് മാസികക്കാർ മാത്യു ജോസഫിനെ അഭിമുഖം നടത്താൻ എത്തിയപ്പോൾ ചൂണ്ടിക്കാട്ടിയതും ഇതുതന്നെ. തുടർന്ന് 2015ൽ ഷാൻ കടവിലുമായി ചേർന്നാണ് ഫ്രഷ് ടു ഹോം യാഥാർത്യമായത്. വൻ പ്രതിസന്ധിയിൽ നിന്നു ജനിച്ചതിനാൽ പിന്നീടുള്ള പ്രശ്നങ്ങളൊന്നും വലിയ കാര്യങ്ങളായി തോന്നിയിട്ടില്ല-മാത്യു ജോസഫ് പറഞ്ഞു.

ഇന്നത്തെ ചോദ്യം

വേൾഡ് ബാങ്ക് ആസ്ഥാനം എവിടെ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com