ADVERTISEMENT

കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം. ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്. ഈ നാളുകൾ വിജ്ഞാനപ്രദമാക്കാനും സമ്മാനങ്ങൾ നേടാനും മലയാള മനോരമയും ഉമ്മുൽഖുവൈൻ ഫ്രീസോണും ചേർന്നൊരുക്കുന്ന ബിസിനസ് ക്വിസ് മൽസരം ആരംഭിച്ചു. പത്തുദിവസം നീളുന്ന ക്വിസിന്റെ ശരി ഉത്തരങ്ങൾ എല്ലാം ഒന്നിച്ച് എഴുതി അവസാന ദിവസം 0588841105എന്ന വാട്സാപ്പിലേക്ക് അയയ്ക്കുക. വിജയിക്ക് ഒരു പവൻ സമ്മാനം. ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണിൽ വ്യവസായം തുടങ്ങാം. ഒരു വർഷത്തെ ഫീസ് നൽകിയാൽ 15 മാസത്തെ ലൈസൻസ്,കരാർ നേടാം. www.uaqftz.com.

ദുബായ്∙ കഷണ്ടിക്ക് മരുന്നില്ലെങ്കിലും ഒന്നാന്തരം മറ കണ്ടെത്തിയ കഥയാണ് ഗൾഫ് ഗേറ്റ് ചെയർമാനും എംഡിയുമായ സക്കീർ ഹുസൈന്റേത്. മലപ്പുറത്തെ എടപ്പാളിൽ നിന്ന് ദുബായിലെത്തി സോഫ്റ്റ് വെയർ കമ്പനിയിൽ സെയിൽസ്മാനായും ഡ്രൈവറായും എളിയ തുടക്കം. സ്വന്തം തലയിൽ നിന്ന് മുടി കൊഴിഞ്ഞു തുടങ്ങിയപ്പോൾ തടയിടാൻ തുടങ്ങിയ ചിന്തയാണ് ഗൾഫ് ഗേറ്റ് എന്ന സ്ഥാപനത്തിലെത്തിയത്. പുതിയ സംരംഭം തുടങ്ങണോ വേണ്ടയോ എന്ന ചിന്തയുടെ ഒടുവിൽ രണ്ടും കല്പിച്ചു തുടങ്ങാൻ തീരുമാനിച്ചു.

തലവര മാറ്റിയ ബിസിനസ്  2000ൽ ഒറ്റമുറിയിൽ നിന്നു തുടങ്ങി. കാശ് സ്വരുക്കൂട്ടുന്നതിന് നാട്ടിൽ സ്വന്തമായുണ്ടായിരുന്നു ഭൂമി വിറ്റു. ദുബായിൽ ഹയാത്ത് റീജൻസിക്ക് സമീപം ആദ്യസ്ഥാപനം. മൂന്നു വർഷത്തിനുള്ളിൽ ഇതര രാജ്യങ്ങളിലേക്കും വളർന്നു. മുടിയുടെ പാച്ചുകൾ വച്ചുപിടിപ്പിക്കുന്ന കനേഡിയൻ വിദ്യ. ആളുകളുടെ രൂപം തന്നെ മാറ്റുന്ന വിദ്യയിൽ ഏറെപ്പേരും സുന്ദരന്മാരും സുന്ദരികളുമായതോടെ മുടിയുടെ പര്യായമായി ഗൾഫ്ഗേറ്റ്. അപ്പോഴാണ് ന‌ടൻ നാദിർഷ കേരളത്തിലേക്ക് ക്ഷണിച്ചത്. അതും പടർന്നു പന്തലിച്ചു. ഇന്ത്യയിലെ മിക്ക നഗരങ്ങളിൽ ഉൾപ്പടെ 45 ശാഖകൾ.

ഇതിനിടെ ഗൾഫ് യുദ്ധം വന്നപ്പോൾ വീണ്ടും പ്രതിസന്ധി. പക്ഷേ അപ്പോഴും ദുബായിയെ വിട്ടില്ല. അത് ഗുണകരമായെന്ന് കാലം തെളിയിച്ചു. നാട്ടിലും മറുനാട്ടിലും ഗൾഫ്ഗേറ്റ് തിളങ്ങി. നിശ്ചയദാർഢ്യത്തോടെ തുടങ്ങി കഷ്ടപ്പെടാൻ തയ്യാറായാൽ വിജയം നേടാമെന്ന് സക്കീർ ഹുസൈൻ പറയുന്നു. ദൈവാനുഗ്രവും ചേർന്നാൽ ഒരു പ്രതിസന്ധിയേയും പേടിക്കേണ്ടെന്ന് സ്വന്തം ജീവിതം തന്നെയാണ് സാക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇന്നത്തെ ചോദ്യം


അസോചം (ASSOCHAM) എന്നതിന്റെ പൂർണരൂപം എന്ത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com