പ്രവാസികൾക്കായി കൈകോർക്കാം; മനോരമ വെബ് ചർച്ച ഇന്ന്
Mail This Article
സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾ തിരിച്ചെത്തുന്നത് കേരളത്തിനു പുതിയ തുടക്കം. പ്രവാസികളുമായി കൈകോർക്കുമ്പോൾ തുറക്കുന്ന സാധ്യതകളും അവസരങ്ങളും ചർച്ചചെയ്യുന്ന വെബിനാർ ഇന്നു (18) രാവിലെ 10.30 മുതൽ 12 വരെ. പ്രമുഖ ധനകാര്യസ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ആണു മുഖ്യപ്രായോജകർ.
മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് മോഡറേറ്റർ ആകുന്ന വെബ് ചർച്ചയിൽ പങ്കെടുക്കുന്നവർ: എസ്. ഹരികിഷോർ (കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ), കെ.വാസുകി (കൃഷി ഡയറക്ടർ), ഡോ. ആസാദ് മൂപ്പൻ (ആസ്റ്റർ ഡിഎം ഹെൽത് കെയർ സ്ഥാപക ചെയർമാനും എംഡിയും, നോർക്ക ഡയറക്ടർ, പ്രവാസി പുനരധിവാസത്തിനുള്ള ലോകകേരള സഭാ സമിതി ചെയർമാൻ), ഡോ. ബാജു ജോർജ് (എംഡി, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്), എസ്. ഷാജി (സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധി, കാനറ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ), െക. ഹരികൃഷ്ണൻ നമ്പൂതിരി (സിഇഒ, നോർക്ക റൂട്‌സ്) സജിത് സുകുമാരൻ (ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷൻ), രമേശൻ പാലേരി (ചെയർമാൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്)
ചർച്ചകാണാനും നിർദേശങ്ങളും ചോദ്യങ്ങളും അയയ്ക്കാനും വായനക്കാർക്കും അവസരമുണ്ട്. അതിനായി ചെയ്യേണ്ടത്:
1) ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ‘Cisco Webex Meetings’ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്യുക. വെബെക്സ് അക്കൗണ്ട് സൈൻ അപ് ചെയ്യണമെന്നു നിർബന്ധമില്ല. സൈൻ അപ് ചെയ്യാതെയും വെബിനാറിൽ പങ്കെടുക്കാം.
2) 85890 05678 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ വെബിനാറിന്റെ ലിങ്കും പാസ്‌വേഡും എസ്എംഎസ് ആയി ലഭിക്കും (ഇന്ത്യയിൽ മാത്രം)
3) ലിങ്ക് തുറന്നു പാസ്‌വേഡ് നൽകി വെബെക്സ് ആപ് വഴി വെബിനാറിൽ ‘Join’ ചെയ്യാം.
4) ലാപ്ടോപ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് വെബെക്സ് പ്ലാറ്റ്ഫോമിലെത്താം.
5) ലിങ്ക് ലഭിക്കാൻ ക്യുആർകോഡ് സ്കാൻ ചെയ്യുകയുമാകാം. വിദേശത്തുള്ളവർക്കും ഇങ്ങനെ പങ്കെടുക്കാം.