ഒമാനില്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍
Mail This Article
×
മസ്‌കത്ത് ∙ രാജ്യത്ത് ചൂട് ശക്തമായതോടെ പുറം തൊഴിലാളികള്‍ക്ക് മാനവ വിഭവ മന്ത്രാലയം പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം ഇന്ന് (തിങ്കള്‍) മുതല്‍ പ്രാബല്യത്തില്‍. ഓഗസ്റ്റ് 31 വരെ മധ്യഹ്ന വിശ്രമം അനുവദിക്കും. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം.
കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് മറ്റു മേഖലകള്‍ താത്കാലികമായി നിര്‍ത്തിവെച്ചപ്പോഴും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.
വിശ്രമം അനുവദിച്ച സമയം തൊഴിലാളികളെ ജോലിയെടുപ്പിക്കരുത്. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും ഇതിന് ശിക്ഷയുണ്ട്.
തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്ത കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. തൊഴില്‍ സമയങ്ങളില്‍ വെള്ളം വിതരണം ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.