ADVERTISEMENT

മസ്കത്ത് ∙ നാട്ടിലേക്ക് മടങ്ങാനായി കാത്തിരുന്ന മസ്‌കത്തിലെ നിരവധി മലയാളികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ വിഭാഗം. സംഘടനാ പാടവം കൊണ്ട് ആറു ചാർട്ടേർഡ് വിമാനങ്ങളാണ് ഇന്ത്യൻ എംബസ്സിയുടെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെ ഡബ്യുഎംഎഫിന് ഒരുക്കാൻ സാധിച്ചത്.

ജൂലൈ രണ്ടിന് കൊച്ചി, ജൂലൈ അഞ്ചിന് തിരുവനന്തപുരം, ജൂലൈ 9ന് കൊച്ചി, ജൂലൈ 15ന് കൊച്ചി, ജൂലൈ 22ന് കൊച്ചി, ജൂലൈ 23ന് തിരുവനന്തപുരം എന്നീക്രമത്തിൽ കുട്ടികളും ഗർഭിണികളും വീസ കാലാവധി തീർന്നവരും ജോലി നഷ്ടപ്പെട്ടു മടങ്ങാൻ കാത്തിരുന്നവരും വയോധികരുമുൾപ്പെടെ 987 മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഡബ്യുഎംഎഫിനു കഴിഞ്ഞു. യാത്രക്കാരുടെ എംബസ്സി റജിസ്ട്രേഷൻ മുതൽ എയർപോർട്ടിലെ സഹായ സജീകരണങ്ങളിൽ വരെ ഡബ്യുഎംഫിന്റെ പ്രവർത്തകരുടെ പിന്തുണ യാത്രക്കാർക്ക് ആശ്വാസമേകി.

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കോർഡിനേറ്റർ ഡോ. രത്‌നകുമാറിന്റെ നേതൃത്വവും, ഡബ്യുഎംഎഫ് ഒമാൻ പ്രസിഡന്റ് അമ്മുജം രവീന്ദ്രന്റെ അർപ്പണമനോഭാവവും, ഡബ്യുഎംഎഫ് മിഡിൽ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി ജോസഫ് വലിയവീട്ടിൽ, ഡബ്യുഎംഎഫ് ഒമാൻ ജനറൽ സെക്രട്ടറി ഉല്ലാസ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ജോർജ്, വൈസ് പ്രസിഡന്റ് അൻസാർ അബ്ദുൽ ജബ്ബാർ, മറ്റ് ഭാരവാഹികളുടെയും, എക്‌സിക്യൂട്ടിവ് അംഗങ്ങളുടെയും നിരന്തരമായ പരിശ്രമങ്ങൾ വലിയ ആശ്വാസത്തിന് കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com