ADVERTISEMENT

അബുദാബി ∙  വിദേശത്തുള്ള യുഎഇ താമസക്കാർ  മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ. പെർമിറ്റിന് അപേക്ഷിച്ച പാസ്പോർട്ട് വിവരങ്ങൾ തന്നെയാകണം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും നൽകേണ്ടത്.

അപേക്ഷകൾ നിരസിക്കുന്നതായുള്ള  പരാതികൾ വർധിച്ച സാഹചര്യത്തിലാണ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്  സിറ്റിസൺഷിപ്പിന്റെ വിശദീകരണം.നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ  പെർമിറ്റ് കിട്ടുംമുൻപ് വിമാന ടിക്കറ്റ് എടുക്കരുത്. പെർമിറ്റിന്  21 ദിവസത്തെ കാലാവധിയുണ്ട്. ഇതിനിടയക്ക് യാത്ര ചെയ്താൽ മതി.

പെർമിറ്റിന് അപേക്ഷിക്കേണ്ട സൈറ്റ്: smartservices.ica.gov.ae. അപൂർണവും അവ്യക്തവുമായ വിവരങ്ങൾ 3 തവണ സമർപ്പിച്ചാൽ അപേക്ഷ റദ്ദാകും. യുഎഇ താമസ വീസയുള്ള 2 ലക്ഷം പേരെ വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് തിരിച്ചെത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com