ADVERTISEMENT

ദോഹ∙ അൽ റുവൈസിലെ പഴയ പൊലീസ് സ്റ്റേഷൻ ഇപ്പോൾ സ്വാദേറും വിഭവങ്ങളുടെ കഫേയാണ്. പാശ്ചാത്യ രുചികൾ തേടുന്നവർക്ക് ഏറെ ഇഷ്ടമാകുന്ന ഇടം. റുവൈസ് ബീച്ചിന് അഭിമുഖമായുള്ള അർസാൻ കഫേ ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ പൈതൃക സ്ഥലമാണ്.

വാരാന്ത്യം ചെലവിടാൻ ആഗ്രഹിക്കുന്നവർക്ക് കടൽ കാറ്റേറ്റ് കാപ്പി രുചിച്ച് സായാഹ്നങ്ങൾ ആസ്വാദ്യകരമാക്കാം. കഴിഞ്ഞ വർഷമാണ് കഫേ പ്രവർത്തനം തുടങ്ങിയത്. വ്യത്യസ്ത രുചികളിലുള്ള കാപ്പി, സഫ്രോൺ, റോസ്, വാനില ലാറ്റേകൾ, മിൽക്ക് ഷേക്കുകൾ എല്ലാം റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com