ഹരിത പദവിയും നേടി ഹമദ് തുറമുഖം
Mail This Article
ദോഹ∙ഹമദ് ലോകത്തിലെ ഏറ്റവും വലിയ ഹരിത തുറമുഖങ്ങളിലൊന്നാണെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം. പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന നിലയിൽ ആഗോള തലത്തിലും ഹമദ് തുറമുഖം അംഗീകാരം നേടിക്കഴിഞ്ഞു.
തുറമുഖത്തെ എല്ലാ കെട്ടിടങ്ങളും സൗകര്യങ്ങളുമെല്ലാം പരിസ്ഥിതി സൗഹൃദപരമായാണ് നിർമിച്ചിരിക്കുന്നത്. 2016ൽ ഏറ്റവും വലിയ സ്മാർട്- പരിസ്ഥിതി സൗഹൃദ പദ്ധതിക്കുള്ള സീട്രേഡ് സമുദ്ര പുരസ്‌കാരം, 2019ൽ ലോകത്തിലെ ഏറ്റവും ഹരിതാഭയേറിയ തുറമുഖങ്ങളിലൊന്നെന്ന രാജ്യാന്തര പുരസ്‌കാരം ഉൾപ്പെടെയുളള അംഗീകാരങ്ങൾ ഇതിനകം തുറമുഖത്തിന് ലഭിച്ചിട്ടുണ്ട്.
സമുദ്ര സസ്യങ്ങളും കണ്ടൽ വൃക്ഷങ്ങളുമായി സമുദ്ര പരിസ്ഥിതി സംരക്ഷണത്തിനും സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും അനുയോജ്യമായ നടപടികളാണ് തുറമുഖ പദ്ധതിയിലൂടെ നടപ്പാക്കിയിരിക്കുന്നത്. 14,000 ചതുരശ്രമീറ്ററിൽ നിന്ന് ഏകദേശം 12,500ത്തിലധികം പവിഴ പുറ്റുകളാണ് സുരക്ഷിതമായി പുനഃസ്ഥാപിച്ചത്.