ADVERTISEMENT

കുവൈത്ത് സിറ്റി∙ കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിക്കിടന്ന 116 നഴ്സുമാരെ കുവൈത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ സ്രവ പരിശോധനയ്ക്ക് ശേഷം അവരെ ഹോം ക്വാറൻ‌റിന് അയച്ചു.

അവധിക്കും മറ്റും നാട്ടിൽ പോയ ശേഷം കോവിഡിനെ തുടർന്ന് വിമാന സർവീസ് നിലച്ച സാഹചര്യത്തിൽ കുവൈത്തിലേക്കുള്ള യാത്ര മുടങ്ങിയ നഴ്സുമാരെയാണ് കുവൈത്ത് അധികൃതരുടെ മേൽനോട്ടത്തിൽ എത്തിച്ചത്. വിമാനത്താവളത്തിൽ ആരോഗ്യമന്ത്രാലയം പിആർ ആൻഡ് മീഡിയ വിഭാഗം ഉദ്യോഗസ്ഥരായ മയ്സർ അൽ ഹമദ്, അബ്ദുൽ റഹ്‌മൻ അൽ ഖാലിദി, ഖാലിദ് അൽ റഷീദി, സൗദ് അൽ ദഖീൽ, ബദർ അൽ അരീദി, സുഹാജ് അൽ ഷമ്മരി എന്നിവർ നഴ്സുമാരെ സ്വീകരിച്ചു.

വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്ന പദ്ധതി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിൻ‌റെ നിർദേശാനുസരണം മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.മുസ്തഫ അൽ റദ,സപ്പോർട്ട് മെഡിക്കൽ സർവീസ് അണ്ടർ സെക്രട്ടറി ഡോ.മുഹമ്മദ് അൽ കശ്തി എന്നിവരുടെ മേൽനോട്ടത്തിൽ നഴ്സിങ് വിഭാഗം ഡയറക്ടർ സന അൽ തഖ്ദം, പി.ആർ ഡയറക്ടർ മിഷാൽ അൽ അനേസി എന്നിവർ ക്രോഡീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com