ഖത്തര്‍ പെട്രോളിയം ആഭ്യന്തര വിപണിയില്‍ സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ വിതരണം ആരംഭിച്ചു
Mail This Article
ദോഹ ∙ ഖത്തര്‍ പെട്രോളിയം ആഭ്യന്തര വിപണിയില്‍ സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ (അള്‍ട്രാ ലോ സള്‍ഫര്‍ ഡീസല്‍-യുഎല്‍എസ്ഡി) വിതരണം ചെയ്തു തുടങ്ങി. മിസൈദിലെ റിഫൈനറിയില്‍ നിന്നാണ് ആഭ്യന്തര യാത്രാ വിപണിയിലേക്ക് യുഎല്‍എസ്ഡി വിതരണം ചെയ്യുന്നത്.
ഉയര്‍ന്ന ഗ്രേഡിലുള്ള പ്രീമിയം ഡീസല്‍ യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് (യുറോ-5) മാനദണ്ഡങ്ങള്‍ പ്രകാരം ഉല്‍പാദിപ്പിച്ചവയാണ്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ വിതരണം ആരംഭിച്ചത്. ഖത്തര്‍ പെട്രോളിയം റിഫൈനറിയിലെ ഡീസല്‍ ഹൈഡ്രോ-സംസ്‌കരണ യൂണിറ്റ് നവീകരിച്ചതോടെയാണ് യുഎല്‍എസ്ഡി ഉല്‍പാദനം ആരംഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ഉല്‍പാദന, വിതരണ പ്രവര്‍ത്തനത്തിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
നേരത്തെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുറമുഖത്ത് നിന്ന് സള്‍ഫര്‍ കുറഞ്ഞ ഇന്ധനത്തിന്റെ (വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍-വിഎല്‍എസ്എഫ്ഒ) ആഗോള വിതരണവും ആരംഭിച്ചിരുന്നു. 2020 ജനുവരി 1 മുതല്‍ സമുദ്ര ഇന്ധനങ്ങളുടെ ആഗോള സള്‍ഫര്‍ പരിധി 0.50 ശതമാനമായിരിക്കണമെന്ന ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) 2020ന്റെ ചട്ടങ്ങള്‍ പ്രകാരമായിരുന്നു വിതരണത്തിന് തുടക്കമിട്ടത്.
2020 ജനുവരി 1 മുതല്‍ ഐഎംഒയുടെ ചട്ടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ കപ്പല്‍ ഉടമകള്‍ക്കും പ്രവര്‍ത്തകര്‍ക്കും റാസ്‌ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുറമുഖം ഉള്‍പ്പെടെയുള്ള രാജ്യത്തെ തുറമുഖങ്ങളില്‍ നിന്ന് സള്‍ഫര്‍ കുറഞ്ഞ ഇന്ധന വിതരണം ആരംഭിച്ചിരുന്നു.
English Summary: Qatar Petroleum starts supply of Ultra Low Sulphur Diesel to local market