കോവിഡ് ചികിത്സ: ഒമാനില്‍ ഫീല്‍ഡ് ആശുപത്രി തുറന്നു
Mail This Article
മസ്‌കത്ത് ∙ കോവിഡ് ചികിത്സാ സംവിധാനം വികസിപ്പിച്ച് ഒമാനിലെ ആദ്യ ഫീല്‍ഡ് ആശുപത്രി തുറന്നു. പഴയ മസ്‌കത്ത് വിമാനത്താവളത്തില്‍ ഒരുക്കിയ ഫീല്‍ഡ് ആശുപത്രി മസ്‌കത്ത് ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹുസ്‌നി എന്നിവരും സന്നിഹിതരായിരുന്നു.
ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെയാണ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സിക്കുക.100 കിടക്കകളാണ് നിലവില്‍ സംവിധാനിച്ചിട്ടുള്ളത്. 6100 ചതുരശ്ര മീറ്ററിലാണ് നൂതന സംവിധാനങ്ങളോടെ ആശുപത്രി ഒരുക്കിയിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള 30 ഡോക്ടര്‍മാര്‍, 115 നഴ്‌സുമാര്‍, ഏഴ് ലബോറട്ടറി ടെക്‌നീഷ്യന്‍മാര്‍, ഏഴ് ഫാര്‍മസി അസിസ്റ്റന്റുമാര്‍, ഏഴ് റേഡിയോളജി ടെക്‌നീഷ്യന്‍മാര്‍ എന്നിവരെ ഫീല്‍ഡ് ആശുപത്രിയില്‍ നിയമിച്ചിട്ടുണ്ട്. ഫാര്‍മസി, ലബോറട്ടി, റേഡിയോളജി വിഭാഗം എന്നിവയും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.