ഷെയ്ഖ് മിഷാൽ അൽ അഹ് മദ് അൽ സബാഹ് അടുത്ത കുവൈത്ത് കിരീടാവകാശി
Mail This Article
×
കുവൈത്ത് സിറ്റി ∙ ഷെയ്ഖ് മിഷാൽ അൽ അഹ് മദ് അൽ സബാഹിനെ അടുത്ത കിരീടാവകാശിയായി കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് നാമനിർദേശം ചെയ്തതായി കുവൈത്ത് അമീറി ദിവാൻ (റൂളേഴ്സ് കോർട്) അറിയിച്ചു. നാളത്തെ ദേശീയ അസംബ്ലി (പാർലമെന്റ്)യിൽ നാമനിർദേശം വോട്ടിനിടും.
കുവൈത്ത് ഭരണഘടന പ്രകാരം അമീറിന്റെ നാമനിർദേശം ദേശീയ അസംബ്ലി അംഗീകരിക്കണം. അംഗങ്ങളുടെ വോട്ട് നാമനിർദേശത്തിന് എതിരാണെങ്കിൽ അമീർ വീണ്ടും മൂന്നു പേർ കൂടി നൽകുകയും ഇതിലൊന്ന് തിരഞ്ഞെടുക്കുകയുമാണ് ചെയ്യാറ്.
കഴിഞ്ഞയാഴ്ച കുവൈത്ത് അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ് മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ് അമീറായി ചുമതലയേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.