ADVERTISEMENT
ദോഹ ∙ വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത. പകൽ ചൂടെങ്കിലും രാത്രിയോടെ തണുത്ത, സുഖകരമായ കാലാവസ്ഥയായിരിക്കും. ഒക്‌ടോബർ അവസാനിക്കുന്നതോടെ വരും ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. അന്തരീക്ഷ ഈർപ്പവും താരതമ്യേന കുറയും. നവംബറിൽ കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.

ആസ്വദിക്കാം വാരാന്ത്യം

താപനിലയിൽ ഗണ്യമായ കുറവ് വന്നതോടെ വൈകുന്നേരങ്ങളിലെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കാൻ പാർക്കുകളിലും ബീച്ചുകളിലുമെത്തുന്നവരുടെ എണ്ണവും വർധിച്ചു. വാരാന്ത്യമായതിനാൽ ഇന്നും നാളെയും കുട്ടികളും കുടുംബങ്ങളുമായെത്തുന്നവരു‍ടെ എണ്ണം കൂടും. ഇൻലെൻഡ് സീ, സക്രീത്ത്, അൽഖോർ പാർക്ക്, പർപ്പിൾ ഐലൻഡ് തുടങ്ങി ദോഹ നഗരത്തിനു പുറത്തേക്കാണ് കൂടുതൽ പേരും ഉല്ലാസ യാത്രകൾ നടത്തുന്നത്. ദോഹ കോർണിഷിലും ആസ്പയർ, റയ്യാൻ പാർക്കുകളിലും വൈകുന്നേരങ്ങളിൽ നടത്തം, ഓട്ടം, സൈക്കിൾ സവാരി തുടങ്ങിയ വ്യായാമങ്ങൾക്കായി എത്തുന്നവരും ധാരാളം.

വാരാന്ത്യ കാലാവസ്ഥ

∙ പകൽ കൂടിയ താപനില: 33 ഡിഗ്രി സെൽഷ്യസ്.

∙ കുറഞ്ഞ താപനില: 26 ഡിഗ്രി സെൽഷ്യസ്.

∙ കാറ്റിന്റെ വേഗം: മണിക്കൂറിൽ 5-15 നോട്ടിക് മൈൽ.

∙ ദൂരക്കാഴ്ച: 4-8 കിലോമീറ്റർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com