ADVERTISEMENT

ദോഹ∙ ബാങ്കുകളിൽ കടലാസ് ചെക്കുകൾക്ക് പകരം ഇലക്ട്രോണിക് ചെക്കുകൾ ഉപയോഗിക്കുന്നത് പരിഗണനയിൽ.   ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഗവർണർ ഷെയ്ഖ് അബ്ദുല്ല ബിൻ സൗദ് അൽതാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചെക്ക് മടങ്ങുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബാങ്ക് ഇടപാടുകാർക്ക് ചെക്ക് ബുക്ക് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചത്.

മുൻകാല ഇടപാടുകൾ പരിശോധിച്ച ശേഷം മാത്രം ചെക്ക് ബുക്കുകൾ വിതരണം ചെയ്താൽ മതിയെന്നാണ് പുതിയ നിർദേശം. കമ്പനിയോ വ്യക്തിയോ ഒറ്റത്തവണ ചെക്ക് മടക്കിയാൽ ക്രെഡിറ്റ് ബ്യൂറോ മുഖേന അന്വേഷണം നടത്താനുള്ള പുതിയ സംവിധാനത്തിനും ക്യുസിബി തുടക്കമിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com