എട്ട് മാസത്തിനു ശേഷം ഒമാനില്‍ വീണ്ടും പള്ളികള്‍ തുറന്നു
Mail This Article
മസ്‌കത്ത് ∙ എട്ട് മാസങ്ങള്‍ക്ക് ശേഷം ഒമാനില്‍ വീണ്ടും പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നു നല്‍കി. ഞായറാഴ്ച പ്രഭാത നിസ്‌കാരത്തോടെയാണ് പള്ളികള്‍ തുറന്നത്. 20 മിനുട്ടില്‍ താഴെ മാത്രമാണ് ആളുകള്‍ പള്ളികളില്‍ ചെലവഴിച്ചത്. ഒന്നര മീറ്റര്‍ അകലത്തില്‍ നിസ്‌കാര സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു. സ്വന്തമായി കൈവശം കരുതിയ മുസ്വല്ലകളിലാണ് നിസ്‌കാരം.
ആദ്യ ദിനത്തില്‍ 700 പള്ളികള്‍ വിശ്വാസികള്‍ക്ക് തുറന്നതായി ഔഖാഫ്, മതകാര്യ മന്ത്രാലയം ഡയറക്ടര്‍ സാഹിര്‍ ബിന്‍ അബ്ദുല്ല അല്‍ ഹുസ്‌നി പറഞ്ഞു. വെബ്‌സൈറ്റ് വഴി അപേക്ഷിച്ച് അനുമതി നേടിയ പള്ളികള്‍ മാത്രമാണ് ഇന്ന് തുറന്നത്. അപേക്ഷ നല്‍കുന്നവര്‍ക്ക് പെട്ടന്ന് അനുമതി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
400ല്‍ കൂടുതല്‍ പേര്‍ക്ക് നിസ്‌കാര സൗകര്യമുള്ള പള്ളികള്‍ മാത്രമാണ് തുറന്നത്. പള്ളികളില്‍ നിസ്‌കാര ശേഷം അണുനശീകരണം നടത്തുന്നുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന പള്ളികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അടച്ചിടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.