ADVERTISEMENT

അബുദാബി ∙ മുസ്‌ലിം ബ്രദർഹുഡ് തീവ്രവാദ സംഘടനയെന്ന് യുഎഇ ഫത്‌വ കൗൺസില്‍ സ്ഥിരീകരിച്ചു. അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകൾ, തർക്കങ്ങൾ എന്നിവയ്ക്കു നൽകുന്ന പിന്തുണ കാരണം മുസ്‌ലിം ബ്രദർഹുഡിനെ തീവ്രവാദ സംഘടനയായി കണക്കാക്കുന്ന യുഎഇ, സൗദി അറേബ്യ സർക്കാരുകളുടെ പ്രഖ്യാപനങ്ങളോട് യോജിച്ചുള്ള മുതിർന്ന പണ്ഡിതന്മാരുടെ പ്രസ്താവനയ്ക്ക് യുഎഇ ഫത്‌വ കൗൺസിൽ പൂർണ പിന്തുണയും പ്രഖ്യാപിച്ചു.  

തീവ്രവാദ ഗ്രൂപ്പുകൾക്കും സംഘടനകൾക്കുമെതിരായ തങ്ങളുടെ നിലപാടുകൾ, അക്രമികളാരെന്ന് നോക്കാതെ എല്ലാവർക്കും എതിരായ യുഎഇ നേതൃത്വത്തിന്റെ തത്ത്വപരമായ ദർശനത്തിൽ നിന്നാണെന്ന് യുഎഇ ഫത്‍വ കൗൺസിൽ പ്രഖ്യാപിച്ചു. വിഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന കൗൺസിലിന്റെ പതിവ് യോഗത്തിലാണ് യുഎഇ ഫത്‌വ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ബയ്യയുടെ നേതൃത്വത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 

സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിലിന്റെ പ്രസ്താവന യോഗം അവലോകനം ചെയ്തു. ശരീഅ ഐക്യം പ്രോത്സാഹിപ്പിക്കുകയും വിഭജനത്തിനും ഗുണ്ടാ ഗ്രൂപ്പുകൾക്കുമെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഭിന്നതകളെ അപലപിക്കാനും ഭിന്നിപ്പുകൾക്ക് പ്രേരണ നൽകാനും സംഘർഷങ്ങൾ സൃഷ്ടിക്കാനും രക്തം ചൊരിയാനും ലക്ഷ്യമിടുന്ന സംഘടനകളെ പിന്തുണയ്ക്കുക, സഹതപിക്കുക, ചേരുക എന്നിവ ഒഴിവാക്കാനും ഇത് എല്ലാ മുസ്‌ലിങ്ങളോടും അഭ്യർത്ഥിച്ചു. അടുത്ത വർഷത്തേയ്ക്കുള്ള നിരവധി നിർദേശങ്ങളും മുൻകൈയ്യെടുക്കേണ്ടതായ താൽപ്പര്യങ്ങളും ചർച്ച ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com