ADVERTISEMENT

മസ്കത്ത് ∙ സാമ്പത്തിക, ഭക്ഷ്യസുരക്ഷാ മേഖലകളിലടക്കം സഹകരണം ശക്തമാക്കാൻ ഇന്ത്യ- ഒമാൻ ധാരണ.  ഇരുരാജ്യങ്ങളിലും നിക്ഷേപകർക്കു കൂടുതൽ അവസരങ്ങളൊരുക്കാൻ  വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി നടത്തിയ  കൂടിക്കാഴ്ചയിൽ ധാരണയായി.

ബഹിരാകാശം, ഐടി തുടങ്ങിയ മേഖലകളിലെയും അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലാ-രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു. ഒമാൻ വിദേശകാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അൽ ഹർതി, ഇന്ത്യൻ സ്ഥാനപതി മുനു മഹാവർ എന്നിവരും പങ്കെടുത്തു. കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യവിതരണം, പ്രതിരോധ നടപടികൾ എന്നിവയടക്കമുള്ള മേഖലകളിൽ കർമപരിപാടികൾ ഊർജിതമാക്കും.

ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണത്തിന് 2005 മുതൽ ധാരണയുണ്ട്. 2016ൽ കരാർ പുതുക്കി. സമുദ്രസുരക്ഷയ്ക്കായും യോജിച്ചു പ്രവർത്തിക്കുന്നു. ഇന്ത്യൻ പടക്കപ്പലുകൾക്കും യുദ്ധവിമാനങ്ങൾക്കും ഒമാന്റെ പ്രതിരോധ മേഖലകളിൽ സന്ദർശനാനുമതി നൽകിയിട്ടുണ്ട്. ഒമാനി സൈനികർ ഇന്ത്യയിൽ പരിശീലനം നേടുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com