വിവിധ സേവനങ്ങളുടെ സംതൃപ്തിയറിയാൻ സർവേ
Mail This Article
ദുബായ്∙വിവിധ സേവനങ്ങളുടെ സംതൃപ്തിയറിയുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി) സർവേ നടത്തുന്നു. കമ്മ്യൂണിറ്റി ഹാപ്പിനസ് സർവെ 2020 എന്ന പേരിൽ ഓൺലൈനിലുടെയാണ് അഭിപ്രായങ്ങൾ തേടുന്നത്. ലിങ്ക്– https://m.dnrd.ae/GM/public/survey/submit.aspx?id=hLzvnk9aUdkyotXoQfzyLQ==/
ഉപയോക്താക്കൾക്ക് കൂടുതൽ സന്തോഷകരമായ സേവനങ്ങൾ നൽകുകയെന്ന തന്ത്രപ്രധാന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഉദ്യമമെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മര്‍റി പറഞ്ഞു.
ആവശ്യങ്ങളും വീസാ നടപടികളുമായി ബന്ധപ്പെട്ട് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ നിയമങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കും. ചോദ്യാവലികളിലുടെ ഉപയോക്തൃസംതൃപ്തി മനസ്സിലാക്കുകയും അവ വിലയിരുത്തി കൂടുതൽ മികവുറ്റ സേവനങ്ങൾ നൽകുകയും ചെയ്യാൻ സർവെ വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അറബികിലും ഇംഗ്ലീഷിലും ആളുകൾക്ക് പ്രതികരണം അറിയിക്കാമെന്ന് അൽ മർറി വിശദീകരിച്ചു.
സർവേ ഫലങ്ങൾ വകുപ്പ് വെളിപ്പെടുത്തുകയും ഉപയോക്താക്കൾക്ക് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആവിശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ജിഡിആർഎഫ്എ പ്രവർത്തിക്കുന്നത്. ജനസന്തുഷ്ടി രേഖപ്പെടുത്തുന്നതിന് പുതിയ മാതൃകയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.