ADVERTISEMENT
അബുദാബി∙ യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ 'യുഎഇ പാസ്' വഴി. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. 3 വർഷ കാലാവധിയുള്ള ഡിജിറ്റൽ രേഖയാണ് ലഭിക്കുക. ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പാണ് യുഎഇ പാസ്.  ഇതോടെ സ്മാർട് പാസ്, ദുബായ് ഐഡി തുടങ്ങിയ ആപ്പുകൾക്കു പകരം യുഎഇ പാസ് മാത്രം ഉപയോഗിച്ചാൽ മതിയാകും. 2018ലെ ജൈടെക്സിൽ യുഎഇ പാസ് പരിചയപ്പെടുത്തിയിരുന്നു.

എങ്ങനെ ലഭിക്കും

സ്മാർട് ആപ്പ്, uaepass.ae പോർട്ടൽ, കിയോസ്ക് എന്നീ 3 രീതിയിൽ സേവനം ഉപയോഗപ്പെടുത്താം. പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ഡൗൺലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി നൽകി റജിസ്റ്റർ ചെയ്താൽ യുസർ ഐഡിയും പാസ്​വേഡും ലഭിക്കും. രഹസ്യ പിൻനമ്പർ നൽകിയോ വിരലടയാളമോ മുഖമോ സ്കാൻ ചെയ്തോ ആപ്പ് ഉപയോഗിക്കാം. സ്മാർട് ഫോൺ ഇല്ലാത്തവർക്ക് യുഎഇയിലെ ടൈപ്പിങ് സെന്റർ വഴി യുഎഇ പാസ് ഡിജിറ്റൽ തിരിച്ചറിയൽ രേഖയുണ്ടാക്കാം.

എന്താണ് പ്രയോജനം

യുഎഇയിൽ വീസ എടുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാർ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, വാഹനം റജിസ്റ്റർ ചെയ്യുക, കുട്ടികളെ സ്കൂളിൽ ചേർക്കുക, സ്കൂൾ ഫീസ് അടയ്ക്കുക, ബാങ്ക് ഇടപാട് നടത്തുക തുടങ്ങി എല്ലാ ഓൺലൈൻ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. സാമൂഹിക വികസന വിഭാഗത്തിന്റെ സേവനവും ഇനി യുഎഇ പാസ് വഴി ലഭിക്കും. വിവിധ എമിറേറ്റിലെ സ്മാർട് സേവന ആപ്പുകൾ യുഎഇ പാസുമായി ബന്ധപ്പെടുത്തി. അതുകൊണ്ടുതന്നെ പ്രാദേശിക, കേന്ദ്ര സർക്കാർ സേവനങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ രേഖയായിരിക്കും യുഎഇ പാസ്.

വിവരങ്ങൾക്ക്     


∙ 600 560000

∙ support@uaepass.ae
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com