മനുഷ്യക്കടത്ത്: സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കണമെന്ന് നിർദേശം
Mail This Article
×
കുവൈത്ത് സിറ്റി∙ വീസക്കച്ചവടം തടയുന്നതിന് സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കമ്പനികളിൽ പരിശോധന ശക്തമാക്കണമെന്ന് പാർലമെന്റിന്റെ മനുഷ്യാവകാശ സമിതി. സ്ഥാപനങ്ങളുടെ മറവിൽ വീസക്കച്ചവടം നടക്കുന്നതായി സമിതി വക്താവ് ഹംദാൻ അൽ അസ്മി അഭിപ്രായപ്പെട്ടു.
വൻകിട കരാർ കമ്പനികൾ ആയിരക്കണക്കിന് ആളുകളെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്ത് കുവൈത്തിൽ എത്തിച്ച ശേഷം പകുതിയിലേറെയും ആളുകളെ തൊഴിൽതേടി അലയാൻ വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പണം വാങ്ങിയാണ് വീസ നൽകുന്നത്.
ആയിരം പേരെ ആവശ്യമുള്ളിടത്ത് രണ്ടായിരം പേരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ആഭ്യന്തരം, വിദേശകാര്യം, നീതിന്യായം മന്ത്രാലയങ്ങളിലെയും മാൻപവർ അതോറിയിലെയും മനുഷ്യക്കടത്ത് തടയുന്നതിനുള്ള പാർലമെന്റ് സ്ഥിരം സമിതിയിലെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.