വാരാന്ത്യത്തിൽ കാറ്റ് കനക്കും; കടൽ പ്രക്ഷുബ്ധമാകും, ജാഗ്രതാ നിർദേശം
Mail This Article
ദോഹ∙ ഈ വാരാന്ത്യത്തിലും കാറ്റ് കനക്കും. കടൽ പ്രക്ഷുബ്ധമാകും. ജാഗ്രത വേണമെന്ന് നിർദേശം. ഇന്ന് ഉച്ചയ്ക്ക് ശേഷം കാറ്റു വീശിത്തുടങ്ങാനാണു സാധ്യത. ഞായറാഴ്ച വൈകിട്ട് വരെ തുടരും.
പകൽ താപനില 23 നും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. ചില സമയങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടും. ഉച്ചയോടെ കാറ്റ് 8-18 നോട്ടിക്കൽ മൈലും ചില സമയങ്ങളിൽ 23 നോട്ടിക്കൽ മൈലും വേഗത്തിൽ വീശും.
ഇന്നും നാളെയും 10-20 നോട്ടിക്കൽ മൈൽ വേഗത്തിൽ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ 28 നോട്ടിക്കൽ മൈൽ വേഗം പ്രാപിക്കും. ദൂരക്കാഴ്ച 4 മുതൽ 8 കിലോമീറ്ററും ചിലയിടങ്ങളിൽ 3 കിലോമീറ്ററും കുറയും.
തിരമാല 3-7 അടിയും ചില സമയങ്ങളിൽ 8 അടിയും ഉയരത്തിലെത്തും. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കടലിൽ ഇറങ്ങുന്നതും സവാരി നടത്തുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.