ADVERTISEMENT

ദുബായ് ∙ കേരള ചലച്ചിത്ര അക്കാദമിയും കോൺഫെഡറേഷൻ ഓഫ് ഫിലിം & ടിവി ആർട്ടിസ്റ്റ് ടെക്‌നിഷ്യൻസും ചേർന്ന് നടത്തിയ സിഎസ്എഫ്എഫ്കെ ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ പ്രവാസി സഹോദരന്മമാർ നിർമിച്ച റോബസ്റ്റ് എന്ന ചിത്രത്തിന് നേട്ടം. അബുദാബിയിൽ താമസിക്കുന്ന റാബിൻ രഞ്ജി, റിതിൻ രഞ്ജി, റോഹിൻ രഞ്ജി എന്നിവർ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ടിറ്റോ പി.തങ്കച്ചൻ. കൂടാതെ, ചിത്രത്തിന്റെ വളരെ വ്യത്യസ്തമായ പോസ്റ്ററും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സംവിധായകൻ രാജീവ് നാഥിൽ നിന്ന് ‌ടിറ്റോ അവാർഡ് ഏറ്റുവാങ്ങി. 

Robusta-Award-11

മനസുകൾ തമ്മിൽ അകലാംവണ്ണം മനുഷ്യർ നിർമിക്കുന്ന വേലിക്കെട്ടുകൾ തകർത്തെറിയുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. ഒരു റോബസ്റ്റ് പഴക്കുലയ്ക്ക് ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ‌ഒറ്റനോട്ടത്തില്‍ തന്നെ കൗതുകമുണർത്തുന്ന തരത്തിലാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. വലിയ ഒരു റോബസ്റ്റ വഴക്കുലയും അത് സ്വന്തമാക്കാൻ മത്സരിക്കുന്ന ജനങ്ങളെയും ചിത്രത്തിൽ കാണാം. കയർ ഉപയോഗിച്ചും ഏണി ഉപയോഗിച്ചും കുലയുടെ മുകളിലേയ്ക്ക് കയറാൻ ശ്രമിക്കുന്ന ആളുകൾ. പിടി വിട്ടു താഴേയ്ക്ക് വീഴുന്നവർ, താഴെ വീണ പഴവും ചുമന്നു പോകുന്നവർ, കിട്ടിയ വഴക്കൂമ്പ് കൈക്കലാക്കുന്നവർ അങ്ങനെ കുറെയധികം ആളുകൾ. കൂട്ടത്തിൽ ഒരു അച്ചന്റെ നേതൃത്വത്തിൽ പ്രാർഥനയോടെ പോകുന്ന കുറച്ചു വിശ്വാസികൾ. ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ചുറ്റുമുള്ള വാഴയിലകളിൽ ഇരിക്കുന്ന കാക്കയും പുഴുവും ഉറുമ്പുകളും ഓന്തും വവ്വാലും ഉൾപ്പടെയുള്ള ജീവികൾ.

ആനന്ദ് ശങ്കർ(സഹസംവിധാനം) ശ്യാം മുരളീകൃഷ്ണ(അസോസിയേറ്റ് ഡയറക്ടർ), ഫെർവിൻ ബൈത്തർ(അസോ.ക്യാമറാമാൻ), ജോയൽ ജോൺസ്(സംഗീതം), അജ്മ ൽ സാബു(ഛായാഗ്രഹണം), നബു ഉസ് മാൻ(എഡിറ്റർ), നിർമൽ ദേവ്(ഒാഡിയോഗ്രഫി), ശ്യാം കൃഷ്ണൻ(ഡിസൈൻ) എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com