യുഎഇയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്
Mail This Article
×
ദുബായ് ∙ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെയും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. രാത്രിയോടെ നേരിയതോതിൽ തുടങ്ങിയ മഞ്ഞ് പുലർച്ചെയോടെ ശക്തമായി. പ്രധാന റോഡുകളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായത് ഗതാഗതത്തെ ബാധിച്ചു. കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ രാവിലെ 9 മണിയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. പുലർച്ചെ നടക്കാനിറങ്ങിയവർ മടങ്ങി. ഇന്നും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.
മുഹമ്മദ് ബിൻ റാഷിദ് റോഡ്, മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി-അൽഐൻ റോഡ് എന്നിവിടങ്ങളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയി കുറച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.