ഒളിച്ചോടിയ വീട്ടുജോലിക്കാരെ ദുബായ് പൊലീസ് പിടികൂടി
Mail This Article
ദുബായ് ∙ തൊഴിലുടമയുടെ അടുത്തു നിന്ന് ഒളിച്ചോടിയ 17 വീട്ടുജോലിക്കാരെ ദുബായ് പൊലീസ് പിടികൂടി. ഒളിച്ചോടി എത്തുന്നവരെ വീട്ടുജോലിക്കു നിർത്തരുതെന്നും ഇതു സമൂഹത്തിനു ഭീഷണിയാണെന്നും ദുബായ് പൊലീസ് ഇൻഫ്ലാറ്റേർസ് വിഭാഗം ഡയറക്ടർ കേണൽ അലി സാലിം പൊതുജനങ്ങൾക്ക്, പ്രത്യേകിച്ചു കുടുംബങ്ങൾക്കു മുന്നറിയിപ്പ് നൽകി.
വിവിധ രാജ്യക്കാരായ വീട്ടുജോലിക്കാരികളാണു ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വിഭാഗം നിയമലംഘകരെ പിടികൂടാൻ നടത്തിയ ക്യാംപെയിനിൽ അറസ്റ്റിലായത്. ഇത്തരത്തിൽ ഒളിച്ചോടിയ വീട്ടുജോലിക്കാരികളെ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കാൻ കേണൽ സാലിം നിർദേശിച്ചു.
റമസാനിൽ പരിശോധന തുടരും
ഒളിച്ചോടിയ വീട്ടുജോലിക്കാരികളും യാചകരുമുൾപ്പെടെയുള്ള നിയമലംഘരെ പിടികൂടാൻ റമസാനിൽ വ്യാപാക പരിശോധന തുടരും. വിവിധ സ്ഥലങ്ങളിൽ മണിക്കൂറുകൾ മാനദണ്ഡമാക്കി ജോലി ചെയ്തു കുറഞ്ഞ സമയം കൊണ്ട് ഏറെ പണം സമ്പാദിക്കുകയാണ് ഒളിച്ചോടുന്ന വീട്ടുജോലിക്കാരുടെ ലക്ഷ്യം. വ്യാജ പേരിലും, അനധികൃത താമസ രേഖകള്‍ കാണിച്ചുമാണ് ഇവർ വിവിധയിടങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇത്തരത്തിലുള്ളവർ എല്ലാവർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പു നൽകി.