ADVERTISEMENT

അബുദാബി∙ ലുലു ഗ്രൂപ്പിന്റെ അബുദാബിയിലെ മാളുകളിലേയ്ക്കും ഹൈപ്പർമാർക്കറ്റുകളിലേയ്ക്കും അധികൃതർ നിർദേശിച്ച 'ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രം പ്രവേശനം. ഇൗ മാസം 15മുതൽ നിബന്ധന ബാധകമാക്കുമെന്നു മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു. 

 

കൂടാതെ പ്രവേശന കവാടത്തിൽ ഉപഭോക്താക്കളുടെ മൊബൈൽ ഫോണിൽ അൽ ഹൊസൻ ആപ്പ് പരിശോധിച്ച് ഗ്രീൻ പാസ് ഉറപ്പുവരുത്തും. അനാവശ്യ കാലതാമസമോ ഉപഭോക്താക്കൾക്ക് അസൗകര്യമോ ഇല്ലാതിരിക്കാൻ ഗ്രീൻ പാസ് വേഗത്തിലും ഫലപ്രദമായും പരിശോധിക്കുന്നതിനായി പ്രത്യേക സുരക്ഷാ സംഘത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. ഗ്രീൻ പാസ് ലഭ്യമാക്കാനായി മാൾ പരിസരത്ത് സൗജന്യ പിസിആർ പരിശോധന നടത്തുന്നതിനായി ആരോഗ്യ പരിരക്ഷാ ദാതാക്കളുമായി ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നതായും  നന്ദകുമാർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com