ADVERTISEMENT

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പരിശോധനാ ലാബ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തുറന്നു. ടെർമിനൽ രണ്ടിനു സമീപം 20,000 ചതുരശ്ര അടിയിലൊരുക്കിയ ലാബിൽ വിവിധ പരിശോധനയ്ക്കുള്ള അതിവേഗ സംവിധാനങ്ങളാണുള്ളത്.

പ്രതിദിനം ഒരുലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ച് മണിക്കൂറുകൾക്കം ഫലം ലഭ്യമാക്കാൻ കഴിയും. ടെർമിനൽ ഒന്നു കൂടി തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന പ്രതീക്ഷിക്കുന്നു. ലാബ് തുറന്നതോടെ നടപടികൾ അതിവേഗം പൂർത്തിയാക്കി യാത്രക്കാർക്കു പുറത്തിറങ്ങാൻ കഴിയും.

ദുബായ് എയർപോർട്സ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ ലാബിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

English Summary: Dubai airport to have world's largest lab for processing pcr test.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com