ദുബായിൽ കോൺസുലേറ്റ് തുറന്ന് ഇസ്രയേൽ
Mail This Article
×
ദുബായ് ∙ ഉഭയകക്ഷിബന്ധം കൂടുതൽ ഊഷ്മളമാക്കാനും സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ട് ദുബായിൽ ഇസ്രയേൽ കോൺസുലേറ്റ് തുറന്നു. ഇസ്രയേൽ വിദേശകാര്യമന്ത്രി യെർ ലാപിഡ് ഉദ്ഘാടനം നിർവഹിച്ചു.
യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്-ഡിജിറ്റൽ ഇക്കോണമി സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ആരോഗ്യമേഖലയിലടക്കം ഇസ്രയേലുമായി സഹകരണം ശക്തമാക്കുമെന്ന് അൽ ഒലാമ പറഞ്ഞു. അബുദാബിയിൽ ഇസ്രയേൽ എംബസിയും പ്രവർത്തനമാരംഭിച്ചു.
വിനോദസഞ്ചാരം, വ്യോമയാനം, ശാസ്ത്ര-സാങ്കേതികം, നിക്ഷേപം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾക്കു രൂപം നൽകാൻ ഇരുരാജ്യങ്ങളും തമ്മിൽ നേരത്തേ ധാരണയായിരുന്നു. യുഎഇ-ഇസ്രയേൽ സഹകരണം നിലവിൽവന്ന് മാസങ്ങൾക്കകം പുതിയ സംരംഭങ്ങൾക്കു രൂപം നൽകിയിരുന്നു.
English Summary: Israel opens Consulate in Dubai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.