ADVERTISEMENT

ദുബായ് ∙ ഇനി ദുബായ് ടാക്സി ഡ്രൈവർമാരെ യാത്രക്കാർക്കു പേര് പറഞ്ഞു വിളിക്കാം. ദുബായ് ടാക്സിക്കു മുകളിൽ ഡ്രൈവർമാരുടെ പേര് പ്രദർശിപ്പിക്കുന്ന സംവിധാനം നിലവിൽവന്നു. കോവിഡ് കാലത്തെ മികച്ച ടാക്സി ഡ്രൈവര്‍മാരെ തിരിച്ചറിയുന്നതിനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയതെന്നു റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

dubai-taxi-driver

മഹാമാരിക്കാലത്ത് അധികസമയം ജോലി ചെയ്തു സമൂഹത്തോടുള്ള കടമ നിറവേറ്റിയ 638 പേരെ തിരിച്ചറിഞ്ഞ് ഇവരുടെ പേരുകൾ ടാക്സിക്കു മുകളിലെ മഞ്ഞ സൈന്‍ബോർ‍ഡിൽ പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. ഇവരിൽ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്. ആർടിഎയ്ക്ക് കീഴിലുള്ള വിവിധ ടാക്സി കമ്പനികളിലെ ഡ്രൈവർമാരും ദുബായ് ടാക്സി കോർപറേഷനിലെ ‍ഡ്രൈവർമാരും ഇതിൽ ഉൾപ്പെടും.

dubai-taxi-driver1

ഒൻപത് വർഷം മുൻപ് മികച്ച ടാക്സി ‍ഡ്രൈവർമാർക്കുള്ള ട്രാഫിക് സേഫ്റ്റി അവാർഡ് നിലവിൽ വന്നിരുന്നു. എല്ലാ മാസവും മികച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്. കൂടാതെ, ഡ്രൈവർമാരുടെ കുടുംബത്തെ സന്ദർശക വീസയിൽ യുഎഇയിലേക്കു കൊണ്ടുവരുന്നതിനായി സൗജന്യ വിമാന ടിക്കറ്റുകളും സമ്മാനമായി നൽകുന്നു. ഇതിനായി പ്രതിവർഷം 20 ലക്ഷം ദിർഹം ചെലവഴിക്കുന്നു. 

English Summary: RTA completes initiative to display names of dubai taxi drivers on top of taxis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com