ഏബ്രഹാമിക് ഫാമിലി ഹൗസ് 20 ശതമാനം പൂർത്തിയായി
Mail This Article
×
അബുദാബി∙ മതമൈത്രിയുടെ പ്രതീകമായ ഏബ്രഹാമിക് ഫാമിലി ഹൗസ് നിർമാണം അബുദാബി സാദിയാത് ഐലൻഡിൽ പുരോഗമിക്കുന്നു. ഏബ്രഹാമിന്റെ പാരമ്പര്യത്തിൽ വരുന്ന മുസ്ലിം, ക്രൈസ്തവ, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങളാണ് ഒരു കുടക്കീഴിൽ ഒരുക്കുന്നത്.
നിർമാണം 20 ശതമാനത്തിലേറെ പൂർത്തിയായതായി അധികൃതർ അറിയിച്ചു. മസ്ജിദിന്റെയും ചർച്ചിന്റെയും സിനഗോഗിന്റെയും നിർമാണ പുരോഗതി കാണിക്കുന്ന ചിത്രവും അബുദാബി മീഡിയ ഓഫിസ് പുറത്തുവിട്ടു.
ഇമാം അൽ തായെബ് മോസ്ക്, സെന്റ് ഫ്രാൻസിസ് ചർച്ച്, മോസസ് ബിൻ മൈമൂൻ സിനഗോഗ് എന്നീ പേരുകളിലാണ് മസ്ജിദും ചർച്ചും സിനഗോഗും അറിയപ്പെടുക. ആരാധനയ്ക്കു മാത്രമല്ല മതസൗഹാർദം ഊട്ടിയുറപ്പിക്കാനും ആശയങ്ങൾ കൈമാറാനും സംവാദത്തിനുമുള്ള വേദിയും ഇവിടെയുണ്ടാകും.
English Summary: Abrahamic Family House in Abu Dhabi to open in 2022.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.