ADVERTISEMENT

കുവൈത്ത് സിറ്റി ∙ യാത്രാ നിയന്ത്രണങ്ങളിൽപ്പെട്ടു നാട്ടിൽ കുടുങ്ങിക്കിടക്കുന്നത് 2,80,000 വിദേശികൾ. ഇതിൽ കോവിഡിനു മുൻപ് അവധിക്കു പോയവരും വിവിധ സമയങ്ങളിലായി കോവി‍ഡ് കാലത്ത് നാട്ടിൽ പോയവരും ഉൾപ്പെടുന്നു. നാട്ടിൽ കഴിയുന്നതിനിടെ ഇഖാമ പുതുക്കിയവരാണ് അധികവും.

അതേസമയം സ്പോൺസർമാർ വർക്ക് പെർമിറ്റ് പുതുക്കാത്തതിനാൽ രണ്ടര ലക്ഷത്തോളം പേരുടെ പെർമിറ്റ് റദ്ദാക്കിയിട്ടുമുണ്ട്. ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും കടുത്ത നിബന്ധനകളുള്ളതിനാൽ തിരിച്ചുവരവ് പ്രയാസമാകും. കുവൈത്ത് ഏർപ്പെടുത്തിയ നിബന്ധനകൾ പല രാജ്യങ്ങൾക്കും പാലിക്കാനായിട്ടില്ല.

വാക്സിനേഷൻ സർട്ടിഫിക്കറ്റിന് ബാർകോഡ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഈ സംവിധാനം ഇല്ല. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ ഒഴിവാക്കിയ വിദേശികൾക്ക് പ്രവേശനം നൽകില്ലെന്ന് അധികൃതർ അറിയിച്ചു.

വിദേശികളുടെ 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്സീൻ സ്വീകരിച്ച രക്ഷിതാക്കൾക്കൊപ്പം പ്രവേശിക്കാം. വിമാനയാത്രക്കാരുടെ എണ്ണം 5,000ൽ നിന്ന് 10,000 ആയി ഉയർത്താൻ അനുമതി കാത്തിരിക്കുകയാണെന്ന് വ്യോമയാന ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com