ADVERTISEMENT

ദോഹ ∙ പേരും ലോഗോയും ഉള്‍പ്പെടെ അടിമുടി മാറ്റവുമായി ഖത്തര്‍ പെട്രോളിയം. ഖത്തര്‍ പെട്രോളിയം ഇനി മുതല്‍ ‘ഖത്തര്‍ എനര്‍ജി’ എന്നറിയപ്പെടും. ഖത്തര്‍ എനര്‍ജി പ്രസിഡന്റും ഊര്‍ജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍കാബിയാണ് കമ്പനിയുടെ പേരും പുതിയ മുദ്രാവാക്യവും പ്രഖ്യാപിച്ചത്. 

qatar-energy
ഊര്‍ജ സഹമന്ത്രി സാദ് ഷെരീദ അല്‍കാബി പുതിയ ബ്രാന്‍ഡ് പ്രഖ്യാപനത്തിനിടെ (ചിത്രം-സലിം മാത്രാംകോട്ട്, ദി പെനിന്‍സുല)

ഖത്തര്‍ എനര്‍ജി എന്ന പേരുമാറ്റത്തിനൊപ്പം 'നിങ്ങളുടെ ഊര്‍ജ പരിവര്‍ത്തന പങ്കാളി' എന്ന പുതിയ മുദ്രാവാക്യവും പ്രഖ്യാപിച്ചു. ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി ലോഗോയും മാറി. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പേരും മാറ്റി. @qatar_energy എന്നതാണ് പുതിയ ട്വിറ്റര്‍ അക്കൗണ്ട്.

English Summary: Qatar Petroleum changes name to Qatar Energy signalling new strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com