ഷാർജ വിമാനത്താവളത്തിൽ തിരക്ക് കുറയ്ക്കാൻ സ്മാർട് സംവിധാനം
Mail This Article
×
ഷാർജ ∙ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രാ നടപടികൾ വേഗം പൂർത്തിയാക്കി തിരക്കൊഴിവാക്കാൻ സ്മാർട് സംവിധാനം.
ചെക് ഇൻ, സുരക്ഷാ പരിശോധന, എമിഗ്രേഷൻ തുടങ്ങിയ മേഖലകളിൽ യാത്രക്കാരുടെ തിരക്ക് നിർണയിക്കാനും ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് ഉറപ്പുവരുത്താനും 'പാസഞ്ചർ ഫ്ലോ ആൻഡ് ക്യു മാനേജ്മെന്റ് സിസ്റ്റ'ത്തിനു കഴിയും.
ഇതിനായി വിവിധ മേഖലകളിൽ 112ൽ ഏറെ സെൻസറുകൾ സ്ഥാപിച്ചു. സേവനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.