ADVERTISEMENT

ജിദ്ദ∙ ഒഐസിസി ജിദ്ദ  റീജിനൽ കമ്മിറ്റി സംഘടിപ്പിച്ച " ഇന്ത്യയെ കണ്ടെത്തൽ " പരിപാടി ശ്രദ്ധേയമായി.  സ്വാതന്ത്ര്യ സമര നായകന്മാരും മഹാരഥന്മാരുമായ ജവാഹർലാൽ നെഹ്‌റു, മൗലാനാ ആസാദ്,  ഇന്ദിരാഗാന്ധി എന്നിവരുടെ ജന്മദിനങ്ങളും മുഹമ്മദ് അബ്ദുറഹിമാൻ  ഓർമ ദിനവും ആചരിക്കുന്നതിന് വേണ്ടിയാണ് ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിൽ ചരിത്രത്തിന്റെ ഇടനാഴികകളിലൂടെ സഞ്ചരിക്കുന്ന  പരിപാടി നടത്തിയത്.

Patriotic-song

 

ചിത്രീകരണങ്ങൾ,മഹാരഥന്മാരെക്കുറിച്ചുള്ള വീഡിയോ പ്രദർശനം , സംഗീത ശിൽപം, പുതുതലമുറക്ക് ദേശീയബോധവും സാമൂഹ്യപ്രതിബദ്ധതയും വളർത്താനുതകുന്ന മറ്റു കലാപരിപാടികൾ, കുട്ടികളുടെ ഫാൻസി ഡ്രസ്  എന്നിവയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണങ്ങൾ. ഏദൻ മാത്യു മനോജ്, നൂറിൻ സക്കീർ, നാദിർനാസ് നാസിമുദ്ദീൻ , നദ സഹീർ, ഇബ്രാഹിം അബൂബക്കർ , നൈനിക നവീൻ എന്നീ കുട്ടികൾ ഒരുമിച്ചാണ്  പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് . മഹിളാ വേദി ഭാരവാഹികളായ  മൗഷ്മി ശെരീഫ്,  മുംതാസ് അബ്ദുൽറഹ്മാൻ , സോഫിയാ സുനിൽ,  റംസീനാ സക്കീർ , സിമി അബ്ദുൽ ഖാദർ , സമീന റഹീം, ആസിഫാ സുബ്ഹാൻ, സോണാ സ്റ്റീഫൻ, മുഫ്‌സില ഷീനു എന്നിവരുടെ ദേശഭക്തി ഗാനത്തോടെ തുടക്കം കുറിച്ചു.  ഒ ഐ സി സി കലാവേദി അവതരിപ്പിച്ച "നമുക്ക് ഇന്ത്യയെ വീണ്ടെടുക്കാം" എന്ന ചിത്രീകരണത്തിൽ സോനാ സ്റ്റീഫൻ, സിയാദ് പടുതോട്, സഹീർ മാഞ്ഞാലി, ഷിനു കോതമംഗലം, റഷീദ് കൊളത്തറ, ഇക്‌ബാൽ പൊക്കുന്ന് എന്നിവർ അഭിനയിച്ചു. രചനയും സംവിധാനവും നിർവ്വഹിച്ചത് ഇക്‌ബാൽ പൊക്കുന്ന. 

ക്യാംപസുകളിലെ മദ്യം, ലഹരി മരുന്ന് ഉപയോഗത്തിനെതിരെ  ജനങ്ങളെ ബോധവത്കരിക്കുന്ന  സംഗീത ശിൽപം മറ്റൊരാകർഷണമായിരുന്നു. അദ്‌നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, ഹരിശങ്കർ , വിഷ്ണു, പൂജാ പ്രേം , അഭിരാമി, മൻഹാ ഇശൽ , നദ സഹീർ, വിജീഷ് ഹരീഷ് എന്നിവർ അണിനിരന്നു. പ്രേം കുമാറും റഫീഖ് മമ്പാടുമായിരുന്നു സംഗീത ശിൽപം ഒരുക്കി  ചിട്ടപ്പെടുത്തിയത് . ഏദൻ മാത്യു, അബാൻ ഹൈദർ , ജോവാനാ ജോൺ, നൈനികാ നവീൻ , ആരോൺ അഭയ്, ഓസ്റ്റിൻ അഭയ്, നവീൻ ജിമി എന്നിവർ നൃത്തം അവതരിപ്പിച്ചു. അഞ്ജു നവീൻ ചിട്ടപ്പെടുത്തി. നെഹ്‌റു , മൗലാനാ ആസാദ്, ഇന്ദിരാ ഗാന്ധി, മുഹമ്മദ്  അബ്ദുൽ റഹ്‌മാൻ , ഡോ .അംബേദ്കർ , ടിപ്പു സുൽത്താൻ എന്നിവരെ ആയിഷാ ഷാമിസ് , മുഹമ്മദ് ഷീഷ്, ഫാസ് ഉമ്മർ ഫാറൂഖ്, ഷെസ തമന്ന, ഇബ്രാഹിം അബൂബക്കർ, താസിൻ നൗഷാദ്, മുഹമ്മദ് യാസീൻ, കാൻസാ മറിയം, നൂറിൻ സകീർ എന്നീ പിഞ്ചു കുഞ്ഞുങ്ങളിലൂടെ ഫാൻസി ഡ്രസ്സിലൂടെ അവതരിപ്പിച്ചുയ. പൂജാ പ്രേം, അഭിരാമി,മൻഹാ ഇശൽ, അദ്‌നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, ഹരിശങ്കർ , വിഷ്ണു,  വിജീഷ് ഹരീഷ്, നദ സഹീർ എന്നിവർ ദേശഭക്തി നൃത്തം അവതരിപ്പിച്ചു. വിജിഷയായിരുന്നു നൃത്തംചിട്ടപ്പെടുത്തിയത് . അസ്മാ സാബു, ഇഹ്‌സാൻ , നദാ , ഹരിശങ്കർ വിഷ്ണു , ഇശൽ , സബീഹാ ഷീനു , സഹീഹാ ഷീനു, ഇശാ മെഹ്റിൻ , ഫിസാ ഫാത്തിമ  എന്നിവരും നൃത്തം അവതരിപ്പിച്ചു. 

 

മുഹമ്മദ് റയാൻ, റഫാൻ സക്കീർ, അഫ്രീൻ, നാദിർ നാസ്, മുഹമ്മദ് അമൻ , അദ്‌നാൻ , ഷാദിൻ ശബീർ എന്നിവർ പ്രസംഗിച്ചു. ആകിഫാ ബൈജു നെഹ്രുവിനെ അനുസ്മരിച്ചു.അലീഫാ ബൈജു വിന്റെ ഹിന്ദി പദ്യ പാരായണവും ഫാത്തിമാ അബ്ദുൽ ഖാദർ, ഫൈഹാ, നദ സഹീർ  , ദിയാ സുബ്ഹാൻ, മുംതാസ് അബ്ദുൽ റഹ്‌മാൻ , സോഫിയാ സുനിൽ, ഷറഫുദ്ദീൻ പത്തനാപുരം, വിജിഷാ , ബിജു ദാസ്, ജോബി, മൗഷ്മി ഷരീഫ്  എന്നിവർ ഗാനങ്ങൾ ആലപിച്ചു. 

 

 ആക്ടിങ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക് എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി .

 

 

 

--പടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com