ദേശീയദിനം സുവര്‍ണ ജൂബിലി: 50 സ്വദേശികള്‍ക്കു യൂണിയന് കോപ്പിൽ ജോലി
Mail This Article
ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ്, യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 ജീവനക്കാരെ നിയമിക്കുന്നു. വിവിധ വിഭാഗങ്ങൾ, ശാഖകൾ, സെന്ററുകൾ എന്നിവിടങ്ങളിലേയ്ക്കാണ് നിയമനം. ഇതിന്റെ ഭാഗമായി വനിതാ– പുരുഷ ഉദ്യോഗാര്‍ഥികളെ പങ്കെടുപ്പിച്ച് ഇൗ മാസം 29ന് രാവിലെ 10 മുതല്‍ ഉച്ചയ്‍ക്ക് ഒന്ന് വരെ അല്‍ വര്‍ഖ സിറ്റി മാളില്‍ 'ഓപ്പണ്‍ ഡേ' നടത്തുമെന്ന് അധികൃതർ പറഞ്ഞു.
മതിയായ യോഗ്യതയുള്ള പരിചയ സമ്പന്നരെയും ഒപ്പം പുതുമുഖങ്ങളെയും ആകര്‍ഷിക്കുക വഴി രാജ്യത്തെ സ്വദേശിവത്‍കരണ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പിന്തുണയേകുകയാണ് യൂണിയൻകോപ്പിന്റെ ലക്ഷ്യമെന്നു യൂണിയന്‍കോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്‍മദ് ബിന്‍ കിനൈദ് അല്‍ ഫലാസി പറഞ്ഞു.
ഈ വര്‍ഷം ആദ്യം മുതല്‍ ഒക്ടോബര്‍ മാസം വരെ 70 സ്വദേശി വനിതാ - പുരുഷന്മാരെ യൂണിയന്‍കോപില്‍ നിയമിച്ചിട്ടുണ്ട്.
English Summary : Union Coop announces 50 jobs for Emiratis to mark UAE's Golden Jubilee celebration