ADVERTISEMENT

കുവൈത്ത് സിറ്റി∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ ‌വ്യാപനത്തിന് വേഗത കൂടിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കാൻ ‌കുവൈത്ത് തീരുമാനിച്ചു. മാസ്ക് ധാരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം പാടില്ലെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത മന്ത്രിതല യോഗത്തിന് ശേഷം സർക്കാർ വക്താവ് താരീഖ് അൽ മുസറം ‌പൊതുജനങ്ങളോട് അഭ്യർഥിച്ചു.

സർക്കാരിന്റെ വിവിധ ഏജൻസികൾ ജാഗ്രതയോടെയാണു‌ പ്രവർത്തിക്കുന്നതെന്ന് യോഗം വിലയിരുത്തി. 

രാജ്യത്തിന്റെ ആരോഗ്യസുരക്ഷയ്ക്കാണു മറ്റെന്തിനെക്കാളും ഇപ്പോൾ മുൻഗണന. സ്വദേശികളും വിദേശികളും ബൂസ്റ്റർ വാക്സീൻ സ്വീകരിക്കാൻ ‌തയാറാകണമെന്നും യോഗം അഭ്യർഥിച്ചു. ഉപപ്രധാനമന്ത്രിയും ‌പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹ് അധ്യക്ഷത വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com