ADVERTISEMENT

മദീന ∙ പ്രവാചക പള്ളി മസ്ജിദുന്നബവിയുടെ മുകൾ തട്ട് പ്രാർഥനയ്ക്കായി വിശ്വാസികൾക്ക് തുറന്ന് നൽകിയതായി ഇരു ഹറം കാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മുതലാണ് ഇവിടെ പ്രാർഥന ആരംഭിച്ചത്. സാമൂഹിക അകലം പാലിച്ച് വിശ്വാസികൾക്ക് പ്രാർഥിക്കാനാണ് മഗ്‌രിബ്, ഇശാ നമസ്കാരങ്ങൾക്കായി  മുകൾ ഭാഗം തുറന്ന് നൽകിയതെന്ന് ഇരു ഹറം കാര്യ വിഭാഗം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽസുദൈസും പ്രവാചക പള്ളി കാര്യ ജനറൽ അസിറ്റന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ അഹ്മദ് ഖുദൈരിയും പറഞ്ഞു. കോവിഡ്  മുൻകരുതൽ നടപടികളുടെ ഭാഗമായി കുട്ടികൾക്ക്  പള്ളിയിലേക്കും പരിസരങ്ങളിലേക്കും പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com