ADVERTISEMENT

കുവൈത്ത് സിറ്റി∙ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മന്ത്രിസഭ നാളെ മുതൽ ‌പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  പൊതുമേഖലാ സ്ഥാപനങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം 50%ൽ കൂടരുത്. ഓരോ സ്ഥാപനത്തിനും ആവശ്യമായ ജീവനക്കാരുടെ എണ്ണം അതാത് സ്ഥാപനത്തിന് തീരുമാനിക്കാം. എന്നാൽ അത് 50%ന് താഴെയായിരിക്കണം.

സ്വകാര്യമേഖലയിൽ ഡ്യൂട്ടിക്ക് അത്യാവശ്യമായി വരുന്ന ജീവനക്കാരുടെ തോത് കുറക്കണം. പ്രവർത്തനം ‌നടത്താൻ അനിവാര്യമായ എ‌ണ്ണം ജീവനക്കാരെ മാത്രമേ ഉൾക്കൊള്ളാവൂ.· നഴ്സറികളിലും കുട്ടികളുടെ ക്ലബുകളിലും ജോലി ചെയ്യുന്നവർ വാക്സീൻ എടുത്തവരാണെന്നത് ഉറപ്പാക്കണം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി ‌പാലിക്കുകയും വേണം. 

ആഭ്യന്തര യോഗങ്ങളുടെ എണ്ണം കുറയ്ക്കുകയും അത്യാവശ്യ യോഗങ്ങൾ ഓൺലൈൻ സംവിധാനത്തിലാക്കുകയും വേണം. പൊതുഗതാതത്തിനുള്ള ബസുകളിലും ‌മറ്റും ‌യാത്രക്കാരുടെ എണ്ണം സീറ്റുകളുടെ എണ്ണത്തിന്റെ പകുതി മാത്രമായിരിക്കണം. 

സ്പോർട്സ് ‌ഗ്രൗണ്ടുകളിൽ എത്തുന്ന കാണികൾ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതായി ഉറപ്പുവരുത്താൻ കായിക അതോറിറ്റി ശ്രദ്ധിക്കണം. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, ഹെൽത്ത് ക്ലബുകൾ എന്നിവിടങ്ങളിൽ പ്രവേശനം വാക്സീൻ എടുത്തവർക്കും  ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നവർക്കും ‌മാത്രമായിരിക്കും.

·സർക്കാർ മേഖലയിലെ വിവിധ സേവനങ്ങൾ തേടിയെത്തുന്നതിന് പകരം ഓൺലൈൻ വഴിയായിരിക്കണം സേവനം. നേരിട്ടുള്ള സാന്നിധ്യം അനിവാര്യമെങ്കിൽ മുൻകൂട്ടി ‌ബുക്ക് ചെയ്ത ശേഷമായിരിക്കണം.

സർക്കാർ സ്ഥാപനങ്ങളിൽ ‌വിരലടയാളം ഒഴിവാക്കി

സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ ‌രേഖപ്പെടുത്തുന്നതിനുള്ള വിരലടയാള ശേഖരണം ‌നിർത്തിവച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് സിവിൽ സർവീസ് കമ്മീഷന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com