ADVERTISEMENT

ജിദ്ദ ∙ ഗാനഗന്ധർവൻ യേശുദാസിന്റെ എൺപത്തി രണ്ടാമത് ജന്മദിനത്തോടനുബന്ധിച്ച് യേശുദാസ് ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി നൈറ സൗണ്ട്സ് റിയാദിന്റെ ബാനറിൽ ഗോൾഡൻ മെലോഡീസ് അണിയിച്ചൊരുക്കിയ "ഗന്ധർവ്വൻ@82" സംഗീത സന്ധ്യ റിയാദിലെ സംഗീത പ്രേമികൾക്ക് വേറിട്ട അനുഭവമായി. യേശുദാസിന്റെ പല ഭാഷയിലുള്ള തിരഞ്ഞെടുത്ത ഗാനങ്ങൾ ആയിരുന്നു ഗായകർ ആലപിച്ചത്. 

ജലീൽ കൊച്ചിൻ , ഷാൻ പെരുമ്പാവൂർ, അൽത്താഫ് കാലിക്കറ്റ് , നൗഫൽ വടകര, ഹിലാൽ അബ്ദുസ്സലാം, മുഹമ്മദ് ഹഫീസ്, അലീന ലോറൻസ് എന്നിവരും യേശുദാസിന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം കേക്ക് മുറിച്ചു,  ഡോ.ജയചന്ദ്രന്‍, ഷംനാദ് കരുനാഗപള്ളി, അയൂബ കരൂപടന്ന, നവാസ് ഒപ്പീസ്,  ജലീല്‍ കൊച്ചിന്‍, തങ്കച്ചന്‍ വര്‍ഗീസ്‌, ലോറൻസ് അറയ്ക്കൽ, അബ്ദുസ്സലാം , ഷിനോജ് ബത്തേരി, റോബിൻ മത്തായി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com