ADVERTISEMENT

ദുബായ് ∙ ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പുവച്ചു. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള ആശുപത്രി നിർമിക്കുമെന്ന് ഇസ്രയേൽ കോൺസുലേറ്റ് അറിയിച്ചു.

 

ആരോഗ്യരംഗത്തു  സഹകരിച്ചു പ്രവർത്തിക്കാൻ നേരത്തേ ധാരണയായിരുന്നു.  ആരോഗ്യപരിപാലനം, മെഡിക്കൽ ഡേറ്റ സംരക്ഷണം, സൈബർ സുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കും. കോവിഡ് പ്രതിരോധത്തിൽ വൻമുന്നേറ്റം നടത്തിയ യുഎഇയും ഇസ്രയേലും സംയുക്ത ഗവേഷണങ്ങൾക്കു തുടക്കമിടും.

 

ഇരുരാജ്യങ്ങളിലെയും ആരോഗ്യവിദഗ്ധർ പരസ്പരം സന്ദർശനം നടത്തുകയും വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. ഇസ്രയേലിൽ നിന്നുള്ള സന്ദർശകർ കൂടിയതിനാൽ  കൂടുതൽ ടൂറിസം പദ്ധതികൾക്കു രൂപം നൽകും. 2020 സെപ്റ്റംബർ 15നാണ് ഇസ്രയേൽ-യുഎഇ സൗഹൃദം ആരംഭിച്ചത്. 10 വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുകയാണു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com